KeralaNattuvarthaLatest NewsNews

സനുമോഹന് മറ്റൊരു ഭാര്യയും കുട്ടിയും; വൈഗയുടെ മരണത്തില്‍ അപ്രതീക്ഷിത വഴിത്തിരിവ്

ഭാര്യയേയും കുട്ടിയേയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

കാക്കനാട് : അച്ഛനൊപ്പം പോയ മകളെ പിറ്റേ ദിവസം മുട്ടാര്‍ പുഴയില്‍നിന്ന് കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത അവസാനിച്ചിട്ടില്ല. ഭാര്യയെ ബന്ധുവിന്റെ വീട്ടിലാക്കി മകളുമായി രാത്രി വീട്ടിൽ നിന്നുമിറങ്ങിയ സനുമോഹനെ ഇതുവരെയും കണ്ടെത്തിയിട്ടില്ല. സി.സി.ടി.വി കാമറകള്‍ കേന്ദ്രീകരിച്ച്‌ പൊലീസ് നടത്തിയ പരിശോധനയില്‍ ഇയാള്‍ വാളയാര്‍ വഴി സംസ്ഥാനം കടന്നതായി കണ്ടെത്തിയിരുന്നു. ഇപ്പോഴിതാ കേസിൽ അപ്രതീക്ഷിത വഴിത്തിരിവ്. സനുമോഹന് തമിഴ്നാട്ടില്‍ മറ്റൊരു ഭാര്യയും കുട്ടിയുമുള്ളതായി സൂചന. തമിഴ്നാട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇൗ വിവരം ലഭിച്ചത്​​.

read also:ഇനിയൊരു ലോക്ഡൗണ്‍ ഉണ്ടാകുമോ ? പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകള്‍ക്ക് കാതോര്‍ത്ത് ജനങ്ങള്‍

ഭാര്യയേയും കുട്ടിയേയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. തമിഴ്നാട്ടില്‍ ക്യാമ്ബ് ചെയ്യുന്ന അന്വേഷണ ഉദ്യോഗസ്ഥര്‍ ഇയാളുടെ ഒളിസങ്കേതം കണ്ടെത്തിയെന്നും സനു ഉടന്‍ പിടിയിലാകുമെന്നും സൂചനയുണ്ട്. ഇയാൾ നിരവധി തട്ടിപ്പിൽ പ്രതിയാണെന്ന് നേരത്തെ മഹാരാഷ്ട്ര പോലീസും അറിയിച്ചിരുന്നു.

മാര്‍ച്ച്‌ 22നാണ്​ പെണ്‍കുട്ടിയെ സനുവിനൊപ്പം കാണാതായത്. അടുത്ത ദിവസം മുട്ടാര്‍ പുഴയിലെ മഞ്ഞുമ്മല്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജിന് സമീപത്തുനിന്ന് വൈഗയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Related Articles

Post Your Comments


Back to top button