KeralaNattuvarthaLatest NewsNews

‘വ്യാപകമായ അക്രമത്തിന് കാരണം ഉന്നത തല ഗൂഢാലോചന, നടന്നത് ആസൂത്രിത കലാപശ്രമം’: എം.വി. ജയരാജന്‍

പെരിങ്ങത്തൂരില്‍ നടന്നത് ആസൂത്രിത കലാപശ്രമമാണെന്നും, വ്യാപകമായ ആക്രമത്തിന് കാരണം ഉന്നത തല ഗൂഢാലോചനയാണെന്നും സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍. കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു ജയരാജന്റെ പ്രതികരണം.

‘ ജില്ലക്കകത്തും പുറത്തുമുള്ള ലീഗ് ക്രിമനലുകള്‍ സി.പി.എമ്മിന്റെ 8 ഓഫീസുകളും നിരവധി കടകളും വീടുകളും വായനശാലകളും ബസ് ഷെല്‍ട്ടറുകളുമാണ് പൂര്‍ണമായും തകര്‍ക്കുകയും തീവച്ച്‌ നശിപ്പിക്കുകയും ചെയ്തത്. തീവെക്കാന്‍ ഉപയോഗിച്ച ഡീസല്‍ ഒരിടത്ത് പെട്ടികളില്‍ കണ്ടെത്തിയിട്ടുണ്ട്. വിലാപയാത്രയില്‍ പങ്കെടുക്കുന്നവരുടെ കയ്യില്‍ എങ്ങനെ ഡീസല്‍ എത്തി എന്ന് അന്വേഷിക്കണം. വീടുകളുടെയും ഓഫീസുകളുടെയും കടകളുടെയും മെറ്റല്‍ ജനലുകള്‍ തകര്‍ക്കാനുള്ള ബ്ളേഡും കണ്ടെത്തിയിട്ടുണ്ട്. പൊലീസ് കസ്റ്റഡിയുള്ളവരില്‍ അഞ്ച് പേര്‍ നാദാപുരം സ്വദേശികളാണ്. മറ്റ് 5 പേര്‍ പാനൂര്‍, കടവത്തൂര്‍ ഭാഗങ്ങളിലുള്ളവരും’. ജയരാജൻ പറഞ്ഞു.

‘അഞ്ജന, നിന്നെ സംരക്ഷിക്കുന്ന പാർട്ടി ഇല്ലാതാകും; അമ്മമാരേ ആ കാപലികയെ പൂട്ടാൻ ഏതറ്റം വരെ പോകാനും ഞാൻ ഒരുക്കമാണ്’
പൊലീസ് കസ്റ്റഡിയുള്ളവർ ജില്ലക്ക് വെളിയില്‍നിന്ന് ഉള്ളവരാണെന്നും, ഗുണ്ടകളെ കൊണ്ടുവന്നാണ് അക്രമം നടത്തിയതെന്ന് ഇതില്‍ നിന്ന് വ്യക്തമാണെന്നും ജയരാജന്‍ ആരോപിച്ചു. ‘ഉന്നത തല ഗൂഢാലോചനയാണ് ഇത്രയും വ്യാപകമായ അക്രമത്തിന് കാരണം. അക്രമം നടക്കുമ്പോൾ ലീഗ് നേതാക്കള്‍ മൗനത്തിലായിരുന്നു. കൊലപാതകം സംബന്ധിച്ച്‌ നിലപാട് സി.പി.എം നേരത്തെ വ്യക്തമാക്കിയതാണ്. ദൗര്‍ഭാഗ്യകരമാണ് ആ സംഭവം. അതിന്റെ മറവില്‍ നാടാകെ കലാപം നടത്തുകയാണ് ലീഗ് ക്രിമിനലുകള്‍ ചെയ്തത്. ചില നേതാക്കള്‍ അക്രമത്തിന് നേതൃത്വം നല്‍കാന്‍ ഉണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Post Your Comments


Back to top button