CricketLatest NewsNewsIndiaSports

ഐപിഎൽ 14–ാം സീസൺ നാളെ ആരംഭിക്കും

മുംബൈ : കൊവിഡ് വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെങ്കിലും ഐപിഎല്‍ നാളെ ആരംഭിക്കും. ചെന്നൈയിലെ എം.എ സ്‌റ്റേഡിയത്തിലെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുമായി ഏറ്റുമുട്ടും. രാത്രി 7.30 ന് കളി തുടങ്ങും.

Read Also : വർക്കലയിൽ സി.പി.എം-കോൺഗ്രസ് സംഘർഷം

ഉദ്ഘാടന മത്സരം നടക്കുന്ന ചെന്നൈയില്‍ കഴിഞ്ഞ ദിവസം 3645 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മൊത്തം രോഗികളുടെ എണ്ണം ഇരുപത്തയ്യായിരത്തിലേറെയായി. മത്സരത്തിന്റെ നടത്തിപ്പിനായി തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ കര്‍ശനമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

ഐപിഎല്ലിന്റെ ആദ്യ പാദത്തില്‍ നാലു ടീമുകളാണ് ചെന്നൈയില്‍ കളിക്കുന്നത്. മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്.

മറ്റൊരു വേദിയായ ഡല്‍ഹിയും ശക്തമായ സുരക്ഷ നടപടിളാണ് സ്വീകരിച്ചിരുക്കുന്നത്. ഏപ്രില്‍ 28 മുതലാണ് ഡല്‍ഹിയില്‍ മത്സരങ്ങള്‍ ആരംഭിക്കുക. ഈ മാസം പത്ത് മുതല്‍ മത്സരവേദിയായ സ്‌റ്റേഡിയം അടിച്ചിടാന്‍ ഡല്‍ഹി ആന്‍ഡ് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ തീരുമാനിച്ചു.

Related Articles

Post Your Comments


Back to top button