KeralaLatest News

ബിജെപി പ്രവർത്തകന്റെ വീട് ആക്രമിക്കാൻ കൊണ്ടുവന്ന നാടൻ ബോംബ് പൊട്ടി ഡിവൈഎഫ്ഐ നേതാവിന് ഗുരുതര പരിക്ക്

മേഖലാ സെക്രട്ടറി കുറ്റിക്കാട് വടക്കേവയൽ ശ്രീഭവനിൽ വിഷ്ണുലാൽ (30), ആൽത്തറമൂട് ഇന്ദു ഭവനിൽ വിശാഖ് (32) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

കടയ്ക്കൽ /കൊല്ലം : ബിജെപി പ്രവർത്തകന്റെ വീട് ആക്രമിക്കാൻ കൊണ്ടുവന്ന നാടൻ ബോംബ് കയ്യിലിരുന്നു പൊട്ടി ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിക്കു ഗുരുതര പരുക്ക്. മേഖലാ സെക്രട്ടറി കുറ്റിക്കാട് വടക്കേവയൽ ശ്രീഭവനിൽ വിഷ്ണുലാൽ (30), ആൽത്തറമൂട് ഇന്ദു ഭവനിൽ വിശാഖ് (32) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

read also: പണപ്പിരിവും അഴിമതിയും അടുത്ത മന്ത്രിയും കുടുങ്ങി, വെട്ടിലായി മഹാരാഷ്ട്ര സർക്കാർ

കഴിഞ്ഞ ദിവസം രാത്രി 10.30ന് ആയിരുന്നു സംഭവം. ബിജെപി പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് വടക്കേവയൽ രതിരാജന്റെ വീടിനു നേരെ ആക്രമണം നടത്താനാണു ബോംബെത്തിച്ചതെന്നു പൊലീസ് പറഞ്ഞു.

Related Articles

Post Your Comments


Back to top button