Latest NewsNewsInternational

പ്രതിരോധ വാക്‌സിന്‍ ശക്തമാക്കി യു.എസ്

വാഷിങ്ടണ്‍ : പ്രതിരോധ വാക്‌സിന്‍ ശക്തമാക്കി യു.എസ്. രാജ്യത്തെ എല്ലാ മുതിര്‍ന്നവര്‍ക്കും രണ്ടാഴ്ചയ്ക്കുള്ളില്‍ കോവിഡ് വാക്സിന്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നു പ്രസിഡന്റ് ജോ ബൈഡന്‍. ലോകത്ത് ഏറ്റവുമധികം കോവിഡ് കേസുകളും മരണങ്ങളും റിപ്പോര്‍ട്ട്  ചെയ്ത യു.എസ് പ്രതിരോധ വാക്സിനേഷന്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

കോവിഡ് രൂക്ഷമായി ബാധിച്ച അമേരിക്കയില്‍ 5.56 ലക്ഷത്തിലേറെ പേരാണു മരിച്ചത്. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റിയുടെ കണക്കുപ്രകാരം ചൊവ്വാഴ്ച 68,643 പുതിയ കേസുകളും 1,105 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

18 വയസിനു മുകളിലുള്ളവരുടെ വാക്സിനേഷന്‍ ഏപ്രില്‍ 19നകം പൂര്‍ത്തിയാക്കണമെന്നു വൈറ്റ് ഹൗസിലെ പ്രസംഗത്തില്‍ ബൈഡന്‍ ചൂണ്ടിക്കാട്ടി.

Related Articles

Post Your Comments


Back to top button