Latest NewsNewsIndia

വിവാദ പരാമർശം; പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച ഉദയനിധിക്ക് പൂട്ട് വീണു? തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

സുഷമ സ്വരാജും അരുണ്‍ ജയ്റ്റ്‌ലിയും മരിച്ചത് മോദിയുടെ പീഡനം മൂലമെന്ന പ്രസ്താവന; ഉദയിനിധി സ്റ്റാലിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

ചെന്നൈ: ബി.ജെ.പി. മുൻ കേന്ദ്ര മന്ത്രിമാരായിരുന്ന സുഷമ സ്വരാജും അരുൺ ജെയ്റ്റിലിയും പെട്ടന്ന് മരണപ്പെട്ടതിന് പിന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാനസിക പീഡനമായിരുന്നുവെന്ന ഡിഎംകെ യുവനേതാവ് ഉദയനിധി സ്റ്റാലിൻ്റെ വിവാദ പരാമർശത്തിനത്തിൽ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ.

Also Read:‘കേരളം ചുവക്കും എന്നു പറഞ്ഞപ്പോൾ ഇത്രപെട്ടെന്ന് ചുവക്കും എന്നു കരുതിയില്ല’ : ശ്രീജിത്ത് പണിക്കർ

തമിഴ്‌നാട് ബി.ജെ.പി നേതാവ് കരു നാഗരാജനാൻ അയച്ച കത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദയനിധിയോട് വിശദീകരണം തേടിയിരിക്കുന്നത്. പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശമാണ് യുവനേതാവ് നടത്തിയതെന്ന് കരു നാഗരാജൻ വ്യക്തമാക്കി. ഇതിനെത്തുടർന്നാണ് ഉദയനിധിക്കെതിരെ നടപടി സ്വീകരിക്കണമെന്നും, ഉദയനിധിയുടെ സ്ഥാനാർത്ഥിത്വം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് കത്ത് നൽകിയത്.

സീനിയര്‍ നേതാക്കളെ ഒതുക്കിയാണ് മോദി പ്രധാനമന്ത്രിയായതെന്ന് നേരത്തെ അദ്ദേഹം ആരോപിച്ചിരുന്നു. മോദിക്ക് മുന്നില്‍ കുനിഞ്ഞ് നില്‍ക്കാന്‍ താന്‍ തമിഴ്‌നാട് മുഖ്യമന്ത്രി പളനിസ്വാമി അല്ലെന്നും ഉദയനിധി പറഞ്ഞു. വിഷയത്തിൽ ഉദയനിധിക്ക് പൂട്ട് വീഴുമെന്നാണ് റിപ്പോർട്ടുകൾ.

Related Articles

Post Your Comments


Back to top button