KeralaNattuvarthaLatest NewsNews

‘സി.​പി​.എം പ്ര​കോ​പ​നം ആ​വ​ര്‍​ത്തി​ച്ചാ​ല്‍ കൈ​യും​കെ​ട്ടി നോ​ക്കി​നി​ല്‍​ക്കി​ല്ല’; കെ. ​സു​ധാ​ക​ര​ന്‍

യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രേ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രേ സി.​പി​.എം പ്ര​കോ​പ​നം ആ​വ​ര്‍​ത്തി​ച്ചാ​ല്‍ കൈ​യും​കെ​ട്ടി നോ​ക്കി​നി​ല്‍​ക്കി​ല്ലെ​ന്ന് കെ. ​സു​ധാ​ക​ര​ന്‍ എം.​പി. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വിജയ പ്രതീക്ഷയില്ലെന്ന നി​രാ​ശ​യി​ലാ​ണ് സി​.പി.​എം ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ന്‍റെ കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെന്നും ഗൂ​ഢാ​ലോ​ച​ന​യ്ക്ക് പി​ന്നി​ല്‍ സി.​പി.​എം നേ​താ​വ് പാ​നോ​ളി വ​ത്സനാണെന്നും സു​ധാ​ക​ര​ന്‍ ആ​രോ​പി​ച്ചു. കണ്ണൂർ കളക്ട്രേറ്റിന് മുന്നിൽ സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ യു.ഡി.എഫ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു സുധാകരൻ.

കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ് പാനൂരില്‍ ലീഗ് പ്രവര്‍ത്തകനു നേരെ ആക്രമണമുണ്ടായത്. ഓപ്പണ്‍ വോട്ട് സംബന്ധിച്ച തർക്കം ആക്രമണത്തില്‍ കലാശിക്കുകയായിരുന്നു. വീടിന് മുന്നില്‍വെച്ച് ബോംബെറിഞ്ഞ ശേഷം മന്‍സൂറിനെ അക്രമികള്‍ വെട്ടിവീഴ്ത്തുകയായിരുന്നു. സഹോദരന്‍ മുഹ്സിനും വെട്ടേറ്റു.ഇരുവരെയും ആദ്യം തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് മന്‍സൂറിന്റെ നില ഗുരുതരമായതിനാല്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെയാണ് ബുധനാഴ്ച പുലര്‍ച്ചെയോടെ മന്‍സൂര്‍ മരിച്ചത്.

എന്നാൽ, മ​ന്‍​സൂ​റി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ല്‍ രാ​ഷ്‌​ട്രീ​യ​മി​ല്ലെ​ന്നാണ് സി.പി.എം ക​ണ്ണൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ന്റെ പ്രതികരണം.

Related Articles

Post Your Comments


Back to top button