Latest NewsNews

മൻസൂർ വധക്കേസിലെ മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ട് വന്ന് അര്‍ഹമായ ശിക്ഷ കൊടുക്കണമെന്ന് കാന്തപുരം

കോഴിക്കോട്​: മൻസൂർ വധം വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴിവച്ചിരിക്കുന്നത്. കൊലപാതകത്തിനെതിരെ പ്രസ്ഥാവനയുമായി കാന്തപുരം രംഗത്തെത്തിയിട്ടുണ്ട്.
ജനാധിപാത്യ പോരാട്ടങ്ങള്‍ നടത്തേണ്ടത് അക്രമരാഷ്ട്രീയത്തിലൂടെയല്ല. കണ്ണൂര്‍ ജില്ലയിലെ പുല്ലൂക്കരയില്‍ നടന്ന മന്‍സൂറിന്‍റെ കൊലപാതകം ഏറെ വേദനാജനകവും ക്രൂരവുമാണ്. തെരഞ്ഞെടുപ്പെന്ന ഏറ്റവും വലിയ ജനാധിപത്യപ്രക്രിയയെ നാണംകെടുത്തുന്നതായിപ്പോയി ഈ കൊലപാതകം. മനുഷ്യനെ കൊല്ലുന്ന വെറുപ്പിന്‍റെ രാഷ്ട്രീയം എല്ലാവരും അവസാനിപ്പിക്കണം.

Also Read:ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ വിലാപ യാത്ര അക്രമാസക്തമായി, സി.പി.എം ഓഫീസുകള്‍ അഗ്നിക്കിരയാക്കി

മനുഷ്യന്‍റെ അഭിപ്രായ സ്വാതന്ത്യവും ജീവിക്കാനുള്ള അവകാശവും ഇല്ലായ്മ ചെയ്യാന്‍ ആര്‍ക്കും അധികാരമില്ല. നാം മലയാളികള്‍ നേടിയ എല്ലാ സാമൂഹിക മുന്നേറ്റങ്ങളെയും നിരാകരിക്കുന്നതാണ് ഇത്തരം കൊലപാതക രാഷ്ട്രീയം. ഇത് അംഗീകരിക്കാന്‍ കഴിയാത്ത സംസ്കാരമാണ്. തെരഞ്ഞെടുപ്പുകള്‍ വന്നുപോകും.
പക്ഷേ ആ കുടുംബത്തിന്റെ നഷ്ടം ആര്‍ക്കാണ് നികത്താന്‍ കഴിയുക. ഈ കൊലപാതകത്തിനുത്തരവാദികളായ മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ട് വന്ന് അര്‍ഹമായ ശിക്ഷ കൊടുക്കണം

Related Articles

Post Your Comments


Back to top button