KeralaLatest NewsNews

പാറക്കളായിയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകന് വെട്ടേറ്റു; ശ്രീജിത്തിന്റെ ഇരുകാലുകളും തകർത്ത് സിപി‌എം

കാസര്‍ഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കേരത്തില്‍ പലയിടങ്ങളിലും സംഘര്‍ഷം. കണ്ണൂരിലെ രാഷ്ട്രീയകൊലപാതകത്തിന് പിന്നാലെ കാസര്‍ഗോഡ് പറക്കളായിലും സി പി എമ്മിൻ്റെ ആക്രമണം. പാറക്കാളിയിൽ സി പി എമ്മിൻ്റെ ആക്രമണത്തിൽ യുവമോര്‍ച്ച പ്രവര്‍ത്തകന് വെട്ടേറ്റു. യുവമോര്‍ച്ച കാസര്‍കോഡ്് ജില്ലാ വൈസ് പ്രസിഡന്റ് ശ്രീജിത്ത് പറക്കായിക്ക് ആണ് വെട്ടേറ്റത്.

ഇന്നലെ രാത്രിയാണ് സംഘര്‍ഷമുണ്ടായത്. സി.പി.ഐ.എം പ്രവര്‍ത്തകരാണ് ശ്രീജിത്തിനെ വെട്ടിയതെന്ന് ബി.ജെ.പി ആരോപിച്ചു. ശ്രീജിത്തിൻ്റെ ഇരുകാലുകളും വെട്ടേറ്റ് തൂങ്ങിയ നിലയിലാണുള്ളത്. ശ്രീജിത്തിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അടിയന്തിര ശാസ്ത്രക്രിയയ്ക്ക് മാറ്റിയിരിക്കുകയാണ് ശ്രീജിത്തിനെ.

Also Read:സുകുമാരന്‍ നായരുടെ മനസിലിരിപ്പ് വേറെ..പക്ഷെ അത് സമുദായം അനുസരിക്കണമെന്നില്ല: എം എം മണി

അതേസമയം കണ്ണൂരില്‍ ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചിരുന്നു. കൂത്തുപറമ്പ് പുല്ലൂക്കര സ്വദേശി മന്‍സൂര്‍ ആണ് കൊല്ലപ്പെട്ടത്. ആക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ സഹോദരന്‍ മുഹ്സിന്‍ കോഴിക്കോട് ചികിത്സയിലാണ്. ഇന്നലെ രാത്രി 8.30ഓടു കൂടിയാണ് ആക്രമണം ഉണ്ടാകുന്നത്. ഓപ്പണ്‍ വോട്ടുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിന് പിന്നാലെ ഉണ്ടായ കൊലപാതകാണെന്ന് പൊലീസ് വ്യക്തമാക്കി.

Related Articles

Post Your Comments


Back to top button