പാലക്കാട്
ജില്ലയിൽ കോണ്‍ഗ്രസ് പാർടിയെ ദുര്‍ബലപ്പെടുത്താന്‍ മുതിർന്ന കോൺഗ്രസ് നേതാവ് എ വി ഗോപിനാഥ് ഗൂഢാലോചന നടത്തിയതായി പാലക്കാട് ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്‌ഠൻ. തെരഞ്ഞെടുപ്പ്‌സമയത്ത് പാർടിക്കകത്ത് വെല്ലുവിളി ഉയർത്തുന്നത് യഥാർഥ കോൺഗ്രസുകാരന് ചേർന്നതല്ല. പാർടിക്ക് പുറത്തുള്ളവരുടെ കൈയിലെ ചട്ടുകമാവുകയാണ് ഇവർ. പാർടിക്ക്‌വേണ്ടി ഒന്നും ചെയ്‌തിട്ടില്ലെന്ന് ചരിത്രം പരിശോധിച്ചാൽ അറിയാം. നേതൃത്വത്തിനെതിരെ പടനയിക്കാൻ സാമൂഹ്യവിരുദ്ധപ്രവർത്തകരെയാണ് കൂട്ടുപിടിക്കുന്നത്. ഇവരുടെ നിലപാടുകൾ ജില്ലയില്‍ യുഡിഎഫിന്റെ മുന്നേറ്റത്തെ ദുർബലപ്പെടുത്തിയെന്നും വി കെ ശ്രീകണ്‌ഠൻ മാധ്യമങ്ങളോട് പറഞ്ഞു.
ഇ ശ്രീധരൻ പാലക്കാട്ട് ഓഫീസ് തുറന്നത് റെയിൽവേയുടെ പ്രോജക്ട് വരുന്നതിനാലാണെന്ന് വി കെ ശ്രീകണ്‌ഠൻ പരിഹസിച്ചു. കെ ശങ്കരനാരായണന്റെ വീട്ടിൽ സ്ഥാനാര്‍ഥിയുടെ അഭ്യർഥനയും വോട്ടേഴ്‌സ് സ്ലിപും എത്താത്തത് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..