KeralaNattuvarthaLatest NewsNews

സന്ദീപ് വാചസ്പതിക്ക് വധഭീഷണി ; ചോദ്യങ്ങൾക്ക് മറുപടി ആയുധമല്ലെന്ന് സന്ദീപ്

പുന്നപ്ര – വയലാർ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പ്പാർച്ചന നടത്തിയതുമായി ബന്ധപ്പെട്ട് ആലപ്പുഴയിലെ ബി.ജെ.പി സ്ഥാനാർത്ഥി സന്ദീപ് വാചസ്പതിക്ക് വധഭീഷണി. സോഷ്യൽ മീഡിയയിലൂടെയും മറ്റുമാണ് വധഭീഷണി ഉയരുന്നത്.

ഇതേത്തുടർന്ന് സന്ദീപ് വാചസ്പതിയുടെ ചീഫ് ഇലക്ഷൻ ഏജന്റ് ജി. വിനോദ് കുമാർ സംസ്ഥാന പോലീസ് മേധാവിക്കും, ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകി. തനിക്ക് നേരെ വധഭീഷണി മുഴക്കുന്നവരോട് ‘ചോദ്യങ്ങൾ ഉയരുമ്പോൾ ആയുധമല്ല മറുപടി‘ എന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ മറുപടിയുമായി സന്ദീപും രംഗത്തെത്തി.

നേരത്തെ, പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പ്പാർച്ചന നടത്തിയാണ് സന്ദീപ് വാചസ്പതി തന്റെ ഇലക്ഷൻ പ്രചാരണം ആരംഭിച്ചത്. പാവപ്പെട്ട തൊഴിലാളികളെ കബളിപ്പിച്ച് രക്തസാക്ഷികളാക്കിയ കമ്യൂണിസ്റ്റുകാരുടെ ചരിത്രമാണ് ഈ രക്തസാക്ഷി മണ്ഡപം പറയുന്നതെന്ന് സന്ദീപ് വാചസ്പതി പറഞ്ഞിരുന്നു. രക്തസാക്ഷികളായ നൂറുകണക്കിന് വരുന്ന തൊഴിലാളി സമൂഹത്തോടുള്ള ആദരവ് അർപ്പിക്കാനാണ് താൻ എത്തിയതെന്നും സന്ദീപ് വ്യക്തമാക്കിയിരുന്നു.

Related Articles

Post Your Comments


Back to top button