KeralaLatest NewsNews

മുസ്ലിം ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന സിപിഎം പ്രവര്‍ത്തകന്‍ പിടിയില്‍

കണ്ണൂര്‍ : പാനൂരില്‍ തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഒരു സിപിഎം പ്രവര്‍ത്തകന്‍ പിടിയിലായിട്ടുണ്ട്. പുല്ലൂക്കര പാറാല്‍ മന്‍സൂര്‍(22) ആണ് കൊല്ലപ്പെട്ടത്.

Read Also : ഈ വർഷം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ റെക്കോർഡ് വളർച്ച കൈവരിക്കുമെന്ന് ഐ എം എഫ്

ഇന്നലെ രാവിലെ മുതല്‍ തന്നെ പ്രദേശത്ത് സംഘര്‍ഷം നിലനിന്നിരുന്നു.ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ സംഘര്‍ഷം രൂക്ഷമായി. 149-150 എന്നീ രണ്ടു ബൂത്തുകള്‍ക്കിടയിലായിരുന്നു പ്രശ്‌നം. വോട്ടെടുപ്പ് തീര്‍ന്നതോടെ തര്‍ക്കം അവസാനിച്ചെന്ന് കരുതിയെങ്കിലും രാത്രി ഏഴരയോടെ വീണ്ടും സംഘര്‍ഷമുണ്ടാവുകയായിരുന്നു. രാത്രിയോടെ ഒളിച്ചിരുന്ന ഒരുസംഘം ആളുകള്‍ മന്‍സൂര്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്ന സമയം നോക്കി ബോംബ് എറിയുകയും വെട്ടി പരിക്കേല്‍പ്പിക്കുകയുമായിരുന്നു.

Related Articles

Post Your Comments


Back to top button