Latest NewsNewsIndiaEntertainmentKollywood

പതിനൊന്നാം വയസ്സിൽ സിനിമയിലേയ്ക്ക് എത്തി; ആരാധക പ്രീതി നേടിയ പ്രിയനടി പ്രതിമ ദേവി അന്തരിച്ചു

1947 ൽ കൃഷ്ണലീല എന്ന സിനിമയിലൂടെയായിരുന്നു പ്രതിമയുടെ അരങ്ങേറ്റം

ബാലതാരമായി സിനിമയിലേയ്ക്ക് എത്തി പിന്നീട് മായികയായി തിളങ്ങിയ പ്രമുഖ കന്നഡ നടി പ്രതിമ ദേവി (88) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്നലെയായിരുന്നു അന്ത്യം.

1947 ൽ കൃഷ്ണലീല എന്ന സിനിമയിലൂടെയായിരുന്നു പ്രതിമയുടെ അരങ്ങേറ്റം. ഇതേ സിനിമയുടെ നിര്‍മ്മാതാവ് ശങ്കര്‍ സിങ്ങാണ് പ്രതിമയുടെ ഭര്‍ത്താവ്.

1951ല്‍, തിയറ്ററില്‍ നൂറ് ദിവസത്തോളം ഓടിയ ആദ്യ കന്നഡ ചിത്രമെന്ന ഖ്യാതി സ്വന്തമാക്കിയ ജഗന്‍മോഹിനി എന്ന സിനിമയിൽ നായികയായ പ്രതിമ അറുപതോളം സിനിമകളില്‍ അഭിനയിച്ചു. 2001-02ലെ ഡോ രാജ്കുമാര്‍ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കി കര്‍ണാടക സര്‍ക്കാര്‍ പ്രതിമയെ ആദരിച്ചിരുന്നു.

Post Your Comments


Back to top button