CinemaNewsBollywoodEntertainment

കത്രീന കൈഫിന് കോവിഡ്

ബോളിവുഡ് നടി കത്രീന കൈഫിന് കോവിഡ് സ്ഥിരീകരിച്ചു. ഇൻസ്റ്റഗ്രാമിലൂടെയാണ് കത്രീന കൈഫ് കോവിഡ് സ്ഥിരീകരിച്ച കാര്യം പുറത്തുവിട്ടത്. ‘കോവിഡ് പോസിറ്റീവായിട്ടുണ്ട്. ഡോക്ടറുടെ ഉപദേശ പ്രകാരം എല്ലാ സുരക്ഷാ പ്രോട്ടോക്കോളും പാലിക്കുന്നുണ്ട്. എന്നോട് ബന്ധപ്പെട്ട ആളുകളെല്ലാം ഐസൊലേഷനിൽ പോകണമെന്ന് താരം അഭ്യർത്ഥിച്ചു. നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി’. കത്രീന പറഞ്ഞു.

നേരത്തെ കത്രീന കൈഫിന്റെ ബോയ്‌ഫ്രണ്ടും നടനുമായ വിക്കി കൗശലിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. താരം നിലവിൽ ഹോം ക്വാറന്റൈനിലാണ്. കഴിഞ്ഞ ആഴ്ച നിരവധി ബോളിവുഡ് സെലിബ്രിറ്റികൾക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Post Your Comments


Back to top button