KeralaLatest NewsNews

മാധ്യമ ധര്‍മ്മത്തിന് ചേരാത്ത പണി, ഒളിക്യാമറ വിവാദത്തില്‍ തന്തയ്ക്കു വിളിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കോഴിക്കോട്: കേരളത്തിലെ കോണ്‍ഗ്രസിനെ കുറിച്ച് അഭിപ്രായപ്പെടുന്ന ഒളി ക്യാമറ വിവാദത്തെ കുറിച്ച് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ഞങ്ങടെ കൊല്ലത്തൊക്കെ ഒരു ചൊല്ലുണ്ട്, തന്തക്ക് പിറക്കാത്ത പണിയുണ്ടേല്‍ തലേന്നേ പറയണമെന്ന്. അതാണ് പ്രധാനപ്പെട്ട കാര്യമെന്ന് അദ്ദേഹം പറഞ്ഞു. ഒരു പ്രമുഖ ചാനലിനോടായിരുന്നു കാസർഗോഡ് എംപിയുടെ പ്രതികരണം.

ടൈംസ് നൗവിലെ പെൺകുട്ടി അറിയപ്പെടുന്ന ഒരു ഫ്രോഡാണെന്നും ഉണ്ണിത്താൻ തുറന്നടിച്ചു. അവർ എന്നോട് ചില കാര്യങ്ങൾ ചോദിച്ച് വന്നു, ഓഫ് ദ റെക്കോർഡ് ആണെന്നാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ജീവിതത്തിൽ ഒരിക്കലും മാധ്യമ ധർമ്മത്തിന് ചേരാത്ത ചെറ്റത്തരമാണ് ആ പെൺകുട്ടി കാണിച്ചത്. അവൾ ബോധപൂർവ്വം തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ അപമാനിക്കാൻ, അവഹേളിക്കുവാൻ കച്ചക്കെട്ടിയിറങ്ങിയിരിക്കുകയാണ്. അവരുടെ വാക്കുകൾ കേരളത്തിലെ ജനങ്ങൾ വിശ്വസിക്കുവാൻ പോകുന്നില്ലെന്നും ഉണ്ണിത്താൻ കൂട്ടിചേർത്തു.

Read Also  :  ‘ത​ന്നെ വ്യ​ക്തി​ഹ​ത്യ ന​ട​ത്തുന്നു’; ഹ​രീ​ഷ് വാ​സു​ദേ​വ​നെ​തി​രെ വാ​ള​യാ​റി​ലെ കു​ട്ടി​ക​ളു​ടെ അ​മ്മ

കേരളത്തിൽ കോൺഗ്രസ് വളരെ ദുർബലമാണ്. സംസ്ഥാനത്ത് കോൺഗ്രസിന് ഭാവിയില്ല. രണ്ടു ഗ്രൂപ്പുകളാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത് എന്നിങ്ങനെയുള്ള രാജ്മോഹൻ ഉണ്ണിത്തന്റെ ഒളിക്യാമറ വീഡിയോ ആണ് വിവാദമായത്.

Related Articles

Post Your Comments


Back to top button