08 April Thursday

ബിജെപി സ്ഥാനാർഥി യുഡിഎഫ്‌ ബൂത്തിൽ ; വോട്ട്‌ മറിച്ചതിന്‌ 
നന്ദിപറയാനെന്ന്‌ ആക്ഷേപം

വെബ് ഡെസ്‌ക്‌Updated: Wednesday Apr 7, 2021


കൊല്ലം
ബിജെപി സ്ഥാനാർഥിയുടെ യുഡിഎഫ്‌ ബൂത്ത്‌ കമ്മിറ്റി ഓഫീസ്‌ സന്ദർശനം വിവാദത്തിൽ. യുഡിഎഫ്‌- ബിജെപിക്ക്‌ വോട്ട്‌ മറിച്ചെന്ന ആരോപണം ശക്തമായ ചാത്തന്നൂർ മണ്ഡലത്തിലെ പരവൂർ  97 –-ാം നമ്പർ ബൂത്തിലാണ്‌ സംഭവം .‌ ബിജെപി ജില്ലാ പ്രസിഡന്റും സ്ഥാനാർഥിയുമായ ബി ബി ഗോപകുമാർ ബുധനാഴ്‌ച  ഉച്ചയ്‌ക്ക്‌ ശേഷം‌ ‌ യുഡിഎഫ്‌ ബൂത്ത്‌ കമ്മിറ്റി ഓഫീസിലെത്തിയത്‌‌. ഇതോടെ വോട്ട്‌ മറിച്ചുനൽകിയതിന്‌ നന്ദി പറയാനാണ്‌ ഈ സന്ദർശനമെന്ന ആരോപണമുയർന്നു. ഗോപകുമാർ യുഡിഎഫ്‌ ബൂത്ത്‌ ഓഫീസിൽനിന്ന്‌ ഇറങ്ങിവരുന്ന ചിത്രവും വീഡിയോയും പുറത്തുവന്നിരുന്നു. ഇയാളെത്തുമ്പോൾ പരവൂർ മുനിസിപ്പൽ ചെയർപേഴ്‌സൺ, മുൻ കൗൺസിലർമാർ ഉൾപ്പെടെ  കോൺഗ്രസ്‌ നേതാക്കൾ ഇവിടെയുണ്ടായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ചാത്തന്നൂരിൽ  എൽഡിഎഫിനായിരുന്നു വിജയം. ബിജെപി രണ്ടാം സ്ഥാനത്തും. ഇത്തവണ  യുഡിഎഫ്‌ സ്ഥാനാർഥിയായ എൻ പീതാംബരക്കുറുപ്പിനെതിരെ കോൺഗ്രസിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. കെപിസിസി അംഗം നെടുങ്ങോലം രഘുവിന്‌ സ്ഥാനാർഥിത്വം നൽകണമെന്നായിരുന്നു ആവശ്യം. സ്ഥാനാർഥി പ്രഖ്യാപനംവന്ന ദിവസം ഒരു വിഭാഗം പരവൂരിലെ മണ്ഡലം കമ്മിറ്റി ഓഫീസ്‌ അടച്ചുപൂട്ടി പ്രതിഷേധിച്ചിരുന്നു‌. അന്ന്‌ പ്രതിഷേധത്തിൽ പങ്കെടുത്തവരെല്ലാം ‌ ഈ സന്ദർശനത്തിലും സന്നിഹിതരായിരുന്നു‌. ഡിസിസി എക്‌സിക്യൂട്ടീവ്‌ അംഗമായിരുന്ന ബി ബി ഗോപകുമാർ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു‌ മുമ്പാണ്‌ ബിജെപിയിൽ ചേർന്നത്‌.

പരവൂർ മേഖലയിൽ കോൺഗ്രസ്‌ വോട്ടുകൾ വ്യാപകമായി ബിജെപിക്ക്‌ മറിച്ചെന്ന ആരോപണം ഉയർന്നിട്ടുണ്ട്‌. തെരഞ്ഞെടുപ്പ്‌ ദിവസം  യുഡിഎഫിന്റെ മിക്ക പോളിങ്‌‌ ബൂത്തുകളിലും ബൂത്ത്‌ ഏജന്റുമാർ പോലും ഉണ്ടായിരുന്നില്ല.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top