Latest NewsNewsIndia

ഇന്ധനവില പ്രതിഷേധമല്ല, രാഷ്ട്രീയവുമില്ല; വിജയ്‌യുടെ സൈക്കിൾ യാത്രയുടെ കാരണം ഇതാണ്

ചെന്നൈ : തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ വിജയ് സൈക്കിളിൽ എത്തിയത് വലിയ വാർത്ത ആയിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ചാണ് വിജയ് സൈക്കിളിൽ എത്തിയതെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.

എന്നാൽ പോളിംഗ് ബൂത്ത് വീടിന് അടുത്ത് ആയതിനാലാണ് വിജയ് സൈക്കിളിൽ യാത്ര ചെയ്യാൻ തീരുമാനിച്ചതെ ന്ന് വിജയ്‌യുടെ മാനേജർ റിയാസ് വ്യക്തമാക്കി. ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെയാണ് പ്രതികരണവുമായി റിസായ് എത്തിയത്. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

 

വോട്ട് രേഖപ്പെടുത്തിയ ശേഷം തിരികെ സ്കൂട്ടിയിൽ പോകുന്ന വീഡിയോയും പ്രചരിച്ചിരുന്നു. വിജയ് സൈക്കിളിൽ പോളിംഗ് ബൂത്തിൽ എത്തിയതോടെ ആരാധകരുടെ നിയന്ത്രണവും വിട്ടിരുന്നു. കോവിഡ്  നിയന്ത്രണങ്ങൾ പാലിക്കാതെ ആളുകൾ തടിച്ചുകൂടി. ഒടുവിൽ ലാത്തി വീശിയാണ് പോലീസ് ജനക്കൂട്ടത്തെ നിയന്ത്രിച്ചത്.

Related Articles

Post Your Comments


Back to top button