KeralaLatest NewsNewsCrime

ലോട്ടറി ടിക്കറ്റ് തട്ടിപ്പ് നടത്തിയ പ്രതികൾ പിടിയിൽ

അഞ്ചൽ; സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റുകളുടെ നമ്പർ അനുകരിച്ച് തട്ടിപ്പു നടത്തിയ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. കുണ്ടറ മുളവന സജീവ് ഭവനിൽ സജീഷ്, സെന്റ് ജൂഡ് വില്ലയിൽ സിജോയ് എന്നിവരാണ് അറസ്റ്റിൽ ആയിരിക്കുന്നത്. കഴിഞ്ഞ ദിവസം പനച്ചവിളയിൽ നടത്തിയ തട്ടിപ്പാണ് ഇവരെ കുടുക്കിയത്. റോഡിൽ ടിക്കറ്റ് വിൽക്കുന്ന വനിതയ്ക്ക് ഇവർ വ്യാജ ടിക്കറ്റ് നൽകി 5,000 രൂപ സ്വന്തമാക്കുക ആയിരുന്നു ഉണ്ടായത്.

സമ്മാന അർഹമായ നമ്പർ മറ്റൊരു ടിക്കറ്റിൽ വിദഗ്ധമായി പ്രിന്റ് ചെയ്താണു തട്ടിപ്പു നടത്തിയിരിക്കുന്നത്. തട്ടിപ്പു മനസ്സിലാക്കിയ വിൽപനക്കാരി പൊലീസിൽ പരാതി നൽകിയതിനെ തുടർന്നു സിസിടിവി ക്യാമറ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. കോടതി റിമാൻഡ് ചെയ്തു. നേരത്തേ ഇത്തരത്തിൽ ഒട്ടേറെ സാധാരണക്കാരായ ലോട്ടറി കച്ചവടക്കാർ കബളിപ്പിക്കലിന് ഇരകളായിട്ടുണ്ട്.

Related Articles

Post Your Comments


Back to top button