ന്യൂജേഴ്‌സി
അമേരിക്കയില്‍ വാക്സിന്‍ നിര്‍മാണ കേന്ദ്രത്തിലെ പിഴവിനെ തുടര്‍ന്ന് ജോൺസൻ ആൻഡ് ജോൺസൻ 1.5 കോടി കോവിഡ് വാക്സിന്‍ ഡോസ് നശിപ്പിച്ചു. ബാൽട്ടിമോർ കേന്ദ്രത്തിലെ ഉൽപാദന കേന്ദ്രത്തിലാണ് സംഭവം. എമർജന്റ് ബയോ സൊല്യൂഷൻസിന്റെ നിയന്ത്രണത്തിലുളള ഫാക്‌ടറിയിൽ ജെആൻഡ് ജെ വാക്‌സിനൊപ്പം അസ്‌ട്രാ സെനിക വാക്സിനും നിർമിക്കുന്നു. ഉൽപാദനവേളയിൽ അസംസ്‌കൃത വസ്തുക്കൾ പരസ്‌പരം കലർന്നതോടെയാണ് വാക്സിന്‍ കൂട്ടത്തോടെ നശിപ്പിക്കേണ്ടിവന്നത്. പിഴവ് യഥാസമയം കണ്ടെത്തിയതിനാൽ വാക്‌സിൻ ഫാക്ടറിയിൽനിന്ന് പുറത്തു പോകുന്നത് തടയാനായെന്നും കമ്പനി അവകാശപ്പെട്ടു.
വാക്‌സിൻ നിർമാണ പ്ലാന്റിന് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അനുമതി ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ട് ഉണ്ട്. അസ്‌ട്രാ സെനിക വാക്സിന്‍ നിര്‍മാണം ഇവിടെ നിന്നും മാറ്റും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..