KeralaLatest NewsNews

കണ്ണൂരിൽ സിപിഎം- മുസ്ലിം ലീഗ് സംഘര്‍ഷം ; രണ്ട് പേര്‍ക്ക് വെട്ടേറ്റു

കണ്ണൂര്‍: കണ്ണൂര്‍ മുക്കില്‍ പീടികയില്‍ മുസ്ലിം ലീഗ്-സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ രണ്ട് ലീഗ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. സംഘര്‍ഷത്തില്‍ ബോംബേറ് ഉണ്ടാവുകയും സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Read Also : പരിശ്രമം പാഴാകില്ല , നവകേരളം പടുത്തുയ‍ര്‍ത്തുക തന്നെ ചെയ്യുമെന്ന് പിണറായി വിജയൻ 

മുഹ്സിന്‍, മന്‍സൂര്‍ എന്നീ ലീഗ് പ്രവര്‍ത്തകര്‍ക്കാണ് വെട്ടേറ്റത്. കള്ളവോട്ട് ആരോപണത്തിന് പിന്നാലെയാണ്  മേഖലയില്‍ സംഘര്‍ഷമുണ്ടായത്. ആലപ്പുഴയിലും സംഘര്‍ഷമുണ്ടായി. ഹരിപ്പാട് , കായംകുളം എന്നിവടങ്ങളിലാണ് സംഘര്‍ഷം ഉണ്ടായത്.

പോളിങ് അവസാനിച്ചതിന് പിന്നാലെയാണ് ഇവിടെ സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. കായംകുളത്തെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ എരുവ സ്വദേശി അഫ്‌സലിനാണ് വെട്ടേറ്റത്. മറ്റൊരു പ്രവര്‍ത്തകന്‍ നൗഫലിനും പരിക്കേറ്റു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രാജേഷ് കുട്ടന് ഹരിപ്പാട്ടെ സംഘര്‍ഷത്തില്‍ പരിക്കേറ്റു.

Related Articles

Post Your Comments


Back to top button