KeralaLatest NewsNews

വിശ്വാസികൾ ക്ഷമിക്കില്ല, വോട്ടിനായി നിരീശ്വരവാദിയായ പിണറായി അയ്യപ്പന്റെ കാല് പിടിക്കുന്നു: പരിഹസിച്ച് ചെന്നിത്തല

യു.ഡി.എഫ് ഐതിഹാസിക വിജയം നേടും- ആത്മവിശ്വാസം പ്രകടിപ്പിച്ച്‌ ചെന്നിത്തല

ആലപ്പുഴ: അയ്യപ്പനും ഈ നാട്ടിലെ എല്ലാ ദേവഗണങ്ങളും ആരാധനാ മൂര്‍ത്തികളും ഈ സര്‍ക്കാരിനൊപ്പമാണെന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രസ്താവനയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിരീശ്വരവാദിയായ പിണറായി അയ്യപ്പന്റെ കാല് പിടിക്കുന്നുവെന്ന് പരിഹസിച്ച അദ്ദേഹം ഇത് വിശ്വാസികള്‍ പൊറുക്കില്ലെന്നും ചെന്നിത്തല പറഞ്ഞു. ആലപ്പുഴയിൽ വോട്ടു രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്നും നിയമസഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ഐതിഹാസിക വിജയം നേടുമെന്നും ചെന്നിത്തല പറഞ്ഞു. ‘ഭരണമാറ്റം ജനങ്ങള്‍ ആഗ്രഹിക്കുന്നു. യു.ഡി.എഫ് തിരിച്ചുവരണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. ജനവികാരത്തെ തകര്‍ത്ത സര്‍ക്കാരാണിത്. ശബരിമല, പൗരത്വ നിയമം തുടങ്ങിയവ ചര്‍ച്ചയാകും. യു.ഡി.എഫ് തരംഗത്തില്‍ എല്‍.ഡി.എഫ് തകരും’- പ്രതിപക്ഷ നേതാവ് പറഞ്ഞു.

Also Read:ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി​യെ പോ​ളിം​ഗ് ബൂ​ത്തി​ല്‍ നി​ന്ന് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​റ​ക്കി​വി​ട്ടു

ആതേസമയം, പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുളള പല ശ്രമങ്ങളും നടത്തിയിട്ടുണ്ടെങ്കിലും അതൊന്നും ജനങ്ങള്‍ മുഖവിലയ്‌ക്കെടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ കണ്ടതുപോലെ എല്ലാ ദുരാരോപണവും ജനം തളളും. കേരളത്തില്‍ 2016 മുതല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ ഏതെല്ലാം പ്രവര്‍ത്തനങ്ങള്‍ നടത്തിയോ അതിനോടൊപ്പം കേരളത്തിലെ ജനങ്ങള്‍ അണിനിരന്നിട്ടുണ്ട്. ജനങ്ങളില്‍ തനിക്ക് പൂര്‍ണവിശ്വാസമാണ്. ആരെങ്കിലും വന്ന് പ്രത്യേക സീന്‍ ഇവിടെ ഉണ്ടാക്കി കളയാമെന്ന് വിചാരിച്ചാല്‍ ഏശുന്ന നാടല്ല ഇത്. അയ്യപ്പനും ഈ നാട്ടിലെ എല്ലാ ദേവഗണങ്ങളും ആരാധനാ മൂര്‍ത്തികളും ഈ സര്‍ക്കാരിനൊപ്പമാണ്. കാരണം ഈ സര്‍ക്കാരാണ് ജനങ്ങളെ സംരക്ഷിച്ച്‌ നിര്‍ത്തിയത്. ജനങ്ങളെ സംരക്ഷിച്ച്‌ നിര്‍ത്തുന്നവരോടൊപ്പം ആണ് എല്ലാ ദേവഗണങ്ങളുമെന്നും പിണറായി അഭിപ്രായപ്പെട്ടു.

Related Articles

Post Your Comments


Back to top button