06 April Tuesday
മാഞ്ചസ്റ്റർ യുണൈറ്റഡ്‌ 2 ബ്രൈറ്റൺ 1

തിരിച്ചുവന്ന്‌ യുണൈറ്റഡ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Apr 6, 2021


ഓൾഡ്‌ ട്രാഫോർഡ്‌
സ്വന്തംതട്ടകത്തിൽ ഉജ്വല തിരിച്ചുവരവ്‌ നടത്തി മാഞ്ചസ്റ്റർ യുണൈറ്റഡ്‌. പിന്നിട്ടുനിന്നശേഷം ബ്രൈറ്റണെ കീഴടക്കി (2–-1).
ഡാനി വെൽബാക്കിലൂടെ 13–-ാം മിനിറ്റിൽ ബ്രൈറ്റൺ മുന്നിലെത്തി. രണ്ടാംപകുതി മാർകസ്‌ റഷ്‌ഫഡ്‌ യുണൈറ്റഡിനെ ഒപ്പമെത്തിച്ചു. മാസൺ ഗ്രീൻവുഡാണ്‌ വിജയഗോൾ കുറിച്ചത്‌. ജയത്തോടെ രണ്ടാമതുള്ള യുണൈറ്റഡിന്‌ 30 കളിയിൽ 60 പോയിന്റായി. മാഞ്ചസ്റ്റർ സിറ്റിയാണ്‌ (74) ഒന്നാമത്‌. ലെസ്റ്റർ സിറ്റി (56) മൂന്നാമതുണ്ട്‌.

ബ്രൈറ്റണെതിരെ തുടക്കം പതറിയ ഒലേ ഗുണ്ണാർ സോൾചെയറിന്റെ യുണൈറ്റഡ്‌ ഇടവേള കഴിഞ്ഞാണ്‌ തിരിച്ചുവന്നത്‌. ബ്രൂണോ ഫെർണാണ്ടസും പോൾ പോഗ്‌ബയുമാണ്‌ ഗോളുകൾക്ക്‌ അവസരമൊരുക്കിയത്‌. മറ്റൊരു കളിയിൽ ടോട്ടനം ഹോട്‌സ്‌പറിനെ ന്യൂകാസിൽ യുണൈറ്റഡ്‌ തളച്ചു (2–-2). ഹാരി കെയ്‌നാണ്‌ ടോട്ടനത്തിന്റെ രണ്ടുഗോളും നേടിയത്‌.

ആസ്റ്റൺ വില്ല ഫുൾഹാമിനെ 3–-1ന്‌ തോൽപ്പിച്ചു. പിന്നിട്ടുനിന്നശേഷം ഒമ്പത്‌ മിനിറ്റിനിടെ മൂന്നടിച്ചാണ്‌ വില്ല കളി നേടിയത്‌. പകരക്കാരനായെത്തി ഡബിൾ നേടിയ ട്രെസെഗെറ്റാണ്‌ അവരുടെ വിജയശിൽപ്പി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top