KeralaLatest News

കഴക്കൂട്ടത്ത് ബിജെപി പ്രവര്‍ത്തകര്‍ക്കു നേരേ സിപിഎം ആക്രമണം; റോഡില്‍ കുത്തിയിരുന്ന് ശോഭ സുരേന്ദ്രന്‍ പ്രതിഷേധിക്കുന്നു

ബിജെപി പ്രവര്‍ത്തകന്റെ തല അടിച്ചു പൊട്ടിച്ചതായും വനിതകള്‍ക്കും കുട്ടികള്‍ക്കും നേരേയും ആക്രമണമുണ്ടായതായും ശോഭ സുരേന്ദ്രൻ ആരോപിച്ചു.

തിരുവനന്തപുരം: ബിജെപി പ്രവര്‍ത്തകര്‍ക്കു നേരേ സിപിഎം പ്രവർത്തകരുടെ ആക്രമണമെന്നു റിപ്പോർട്ട് .കഴക്കൂട്ടത്തെ കാട്ടായിക്കോണത്ത് ആണ് സംഭവം. ഇതോടെ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു ശോഭ സുരേന്ദ്രന്‍. ബിജെപി പ്രവര്‍ത്തകന്റെ തല അടിച്ചു പൊട്ടിച്ചതായും വനിതകള്‍ക്കും കുട്ടികള്‍ക്കും നേരേയും ആക്രമണമുണ്ടായതായും ശോഭ സുരേന്ദ്രൻ ആരോപിച്ചു.

ബൂത്ത് ഓഫിസില്‍ ബിജെപിക്കു വേണ്ടി സ്ലിപ്പ് എഴുതുന്നവരെയാണ് സിപിഎമ്മുകാര്‍ ആക്രമിച്ചത്. ബൂത്തും തല്ലിതകര്‍ത്തു. നേരത്തെ ശോഭാ സുരേന്ദ്രന്റെ പ്രചാരണ വാഹനത്തിനു നേരെയും ആക്രമണം ഉണ്ടായിരുന്നു. അതേസമയം വോട്ടെടുപ്പ് പുരോഗമിക്കവേ കേരളം ഉറ്റുനോക്കുന്ന മണ്ഡലമായ കഴക്കൂട്ടത്തു കനത്ത പോളിങ് ആണ് നടക്കുന്നത് .

read also: ആദ്യ മണിക്കൂറുകളിൽ കേരളം ഉറ്റുനോക്കുന്ന മണ്ഡലങ്ങളായ നേമം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം എന്നിവിടങ്ങളില്‍ കനത്ത പോളിങ്

കനത്ത ത്രികോണ മത്സരം നടക്കുന്ന ഈ മണ്ഡലത്തിൽ ആദ്യ മണിക്കൂര്‍ പിന്നിട്ടപ്പോള്‍ തന്നെ ഏഴുശതമാനത്തിലധികം പേര്‍ വോട്ടു രേഖപ്പെടുത്തി. ഇപ്പോൾ 36 .4 % പോളിംഗ് രേഖപ്പെടുത്തിയതായാണ് റിപ്പോർട്ട്.

Related Articles

Post Your Comments


Back to top button