കുവൈത്ത് സിറ്റി> കോഴിക്കോട് മേപ്പയ്യൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. മേപ്പയൂർ നിടുമ്പൊയിൽ സ്വദേശി പൂവമുള്ള പറമ്പിൽ താട്ടുവയൽ കുനി ജഗദീശനാണ് മരിച്ചത്. നാല്പത്തി അഞ്ചു വയസ്സായിരുന്നു.
കുവൈത്തിൽ യോർക്ക് കമ്പനിയിൽ മെക്കാനിക്കൽ ഫോർമാനായിരുന്നു. ജോലിക്കെത്താത്തതിനെ തുടർന്ന് സുഹൃത്തുക്കൾ മുറിയിലെത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം നാട്ടിൽ സംസ്കരിക്കും. ഭാര്യ രതിന. മക്കൾ: അഭിൻ കാർത്തിക്, അരുഷ് ജഗൻ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..