ന്യൂഡൽഹി
2008ലെ സ്‌ഫോടനപരമ്പര കേസിലെ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി അബ്‌ദുൾ നാസർ മഅ്‌ദനി സമർപ്പിച്ച ഹർജി അടുത്ത ആഴ്ച പരിഗണിക്കാമെന്ന് സുപ്രീംകോടതി. ബംഗളൂരു വിട്ടുപോകരുതെന്ന വ്യവസ്ഥ ഒഴിവാക്കണമെന്നും വിചാരണ പൂർത്തിയാകുംവരെ കേരളത്തിൽ തങ്ങാൻ അനുവദിക്കണമെന്നുമാണ് മഅ്‌ദനിയുടെ ആവശ്യം.
ചീഫ്‌ജസ്‌റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. മൂന്നംഗബെഞ്ചിൽ അംഗമായ ജസ്‌റ്റിസ് വി രാമസുബ്രഹ്മണ്യൻ അഭിഭാഷകനായിരുന്ന കാലയളവിൽ മഅ്‌ദനിക്ക് വേണ്ടി ഹാജരായിരുന്നോയെന്ന കാര്യം പരിശോധിച്ച് അറിയിക്കണമെന്നും അഭിഭാഷകർക്ക് സുപ്രീംകോടതി നിർദേശം നൽകി.
ബംഗളൂരുവിൽ തുടരണമെന്ന നിര്‍ദേശം വലിയ പ്രയാസമുണ്ടാക്കുന്നതായി മഅ്‌ദനിയുടെ അഭിഭാഷകൻ ജയന്ത് ഭൂഷൺ അറിയിച്ചു. 2014 ജൂലൈയിലാണ് ജാമ്യം അനുവദിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..