മനാമ: ബഹ്‌റൈനിലേക്ക് വരുന്ന വാക്‌സിന്‍ എടുത്ത യാത്രക്കാര്‍ക്ക് ഈദ് ദിനം മുതല്‍ കോവിഡ് പിസിആര്‍ പരിശോധന ഒഴിവാക്കിയതായി കോവിഡ് കൈകാര്യം ചെയ്യുന്ന മെഡിക്കല്‍ ടാസ്‌ക് ഫോഴ്‌സ് അറിയിച്ചു. കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് 'ബി അവെയര്‍'ആപ്പില്‍ ഹാജരാക്കണം. കോവിഡ് മുക്തരായവര്‍ക്കും ബഹ്‌റൈനില്‍ എത്തിയാലുള്ള കൊറോവൈറസ് പരിശോധനയില്‍ ഇളവുണ്ട്.
മറ്റു പുതിയ നിബന്ധനകളും ടാസ്‌ക് ഫോഴ്‌സ് പ്രഖ്യാപിച്ചു. റസ്റ്ററോണ്ടുകളിലും കഫേകളിലും അകത്തിരുന്ന് ഭക്ഷണം കഴിക്കുന്നത് ഈദ് മുതല്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് രണ്ടാഴ്ച കഴിഞ്ഞവര്‍ക്കും കോവിഡ് മുക്തരായവര്‍ക്കും മാത്രമായി പരിമിതപ്പെടുത്തി. ഇവരോടൊപ്പം വരുന്ന 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും പ്രവേശനം അനുവദിക്കും. ഇവരും 'ബി അവെയര്‍'ആപ്പില്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. സിനിമാ ഹാളുകള്‍, ഇന്‍ഡോര്‍ ജിംനേഷ്യം, ഇന്‍ഡോര്‍ നീന്തല്‍ക്കുളം, കുട്ടികള്‍ക്കുള്ള ഇന്‍ഡോര്‍ വിനോദ ശാലകള്‍, സ്പാ, പൊതുപരിപാടികള്‍ നടക്കുന്ന ഹാളുകള്‍, കായിക മത്സരങ്ങളിലെ പൊതുജന പങ്കാളിത്തം എന്നിവക്കും ഈ നിബന്ധനകള്‍ ബാധകമാണെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ബിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു.
സാമൂഹിക അകലം പാലിച്ചുകൊണ്ട് റസ്റ്ററോണ്ടുകളിലും കഫേകളിലും പുറത്ത് ഭക്ഷണം നല്‍കാം. തുറന്ന ജിംനേഷ്യം, കളി മൈതാനങ്ങള്‍, പുറത്തെ നീന്തല്‍ക്കുളങ്ങള്‍, പുറത്തുള്ള വിനോദ ശാലകള്‍, സിനിമാ ഹാളുകള്‍ എന്നിവക്കും ഇത് ബാധകമാണ്.
തീരുമാനങ്ങള്‍ ആനുകാലിക പുനഃപരിശോധനക്കു വിധേയമായിരിക്കുമെന്നും അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..