Latest NewsNewsIndia

തമിഴ്‌നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു; രജനീകാന്തും കമൽഹാസനും വോട്ട് രേഖപ്പെടുത്തി

ചെന്നൈ: തമിഴ്‌നാട്ടിൽ പോളിംഗ് പുരോഗമിക്കുന്നു. ജയലളിതയുടെയും കരുണാനിധിയുടെയും വിയോഗത്തിന് ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിനാണ് തമിഴ്‌നാട് സാക്ഷ്യം വഹിക്കുന്നത്. രജനീകാന്തും കമൽ ഹാസനും ഉൾപ്പെടെയുള്ളവർ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു.

Read Also: സംസ്ഥാനത്ത് യുഡിഎഫ് തരംഗം ആഞ്ഞടിക്കും; സർക്കാരിന് ദൈവകോപവും ജനങ്ങളുടെ കോപവും ഉണ്ടാകുമെന്ന് രമേശ് ചെന്നിത്തല

രജനീകാന്ത് ചെന്നൈയിലെ സ്റ്റെല്ല മാരീസിലെ പോളിംഗ് ബൂത്തിലും കമൽഹാസൻ തെയ്നാംപേട്ടിലെ പോളിംഗ് ബൂത്തിലുമാണ് വോട്ട് രേഖപ്പെടുത്തിയത്. മക്കളായ ശ്രുതി ഹാസനും അക്ഷര ഹാസനുമൊപ്പമാണ് കമൽഹാസൻ വോട്ട് രേഖപ്പെടുത്താൻ എത്തിയത്.

രാവിലെ ഏഴു മണിക്കാണ് തമിഴ്‌നാട്ടിൽ പോളിംഗ് ആരംഭിച്ചത്. വൈകിട്ട് ഏഴു വരെയാണ് പോളിംഗ് സമയം. പോളിംഗ് സമയത്തിന്റെ അവസാന മണിക്കൂർ കോവിഡ് രോഗികൾക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും വോട്ട് രേഖപ്പെടുത്താം.

Read Also: അയ്യപ്പനും നാട്ടിലെ എല്ലാ ദേവഗണങ്ങളും ആരാധനാ മൂര്‍ത്തികളും സര്‍ക്കാരിനൊപ്പം; പിണറായി വിജയന്‍

Related Articles

Post Your Comments


Back to top button