CricketLatest NewsNewsSports

ഇന്ത്യയിലെ കോവിഡ് വ്യാപനം ഐപിഎല്ലിനെ ബാധിക്കില്ല: സൗരവ് ഗാംഗുലി

ഇന്ത്യയിലെ കോവിഡ് വ്യാപനം ഐപിഎല്ലിനെ ബാധിക്കില്ലെന്ന് ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി. ഐപിഎൽ നിശ്ചയിച്ച സമയത്തുതന്നെ നടക്കും. വൈറസ് ഭീഷണി കൂടുതലുള്ള മുംബൈയെ വേദികളിൽ നിന്ന് ഒഴിവാക്കില്ലെന്നും ഗാംഗുലി പറഞ്ഞു. നേരത്തെ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫുകൾക്കും ഡൽഹി ക്യാപിറ്റൽസ് ചെന്നൈ സൂപ്പർ കിങ്‌സ് ടീം അംഗങ്ങൾക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് മുംബൈയിൽ നിന്ന് മത്സരങ്ങൾ മാറ്റണമെന്നുള്ള ആവശ്യം ഉയർന്നിരുന്നു. ഏപ്രിൽ 10 മുതൽ 25 വരെ പത്ത് മത്സരങ്ങളാണ് മുംബൈയിൽ നടക്കുക.

അക്‌സർ പട്ടേൽ ദേവ്ദത്ത് പടികൾ എന്നീ താരങ്ങൾക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ‘ടൂർണമെന്റിന്റെ മത്സരക്രമങ്ങളിൽ ഒരു മാറ്റവുമുണ്ടാകില്ല. മുംബൈയിൽ ഭയപ്പെടാൻ ഒന്നുമില്ല. അതീവ ജാഗ്രതയോടെയാണ്‌ സംഘാടകർ കാര്യങ്ങൾ നടത്തുന്നത്’. ഗാംഗുലി പറഞ്ഞു. ഡൽഹിക്കും ചെന്നൈയ്ക്കും പുറമെ രാജസ്ഥാൻ റോയൽസ്, പഞ്ചാബ് കിങ്‌സ് എന്നീ ടീമുകൾക്കും മുംബൈയിൽ മത്സരങ്ങളുണ്ട്.

 

Related Articles

Post Your Comments


Back to top button