06 April Tuesday

ലാവ്‌ലിൻ കേസ്‌ രണ്ടാഴ്‌ചത്തേക്ക്‌ മാറ്റിവച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Apr 6, 2021

ന്യൂഡല്‍ഹി > എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ഇരുപത്തിയേഴാം തവണയും മാറ്റിവച്ചു. ഇന്നു കേസ് പരിഗണിക്കാനിരിക്കെ, നേരത്തെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയ എ ഫ്രാന്‍സിസ് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് കേസ് രണ്ടാഴ്‌ചത്തേക്കു മാറ്റിയത്.

കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഫ്രാന്‍സിസ് സുപ്രിംകോടതിയെ സമീപിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, എ ഫ്രാന്‍സിസ് തുടങ്ങിവരെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് സിബിഐയുടെ അപ്പീല്‍. ഇനിയും കേസ് മാറ്റാന്‍ ആവശ്യപ്പെടരുതെന്ന് ഇന്നു കോടതി കര്‍ശന നിര്‍ദേശം നല്‍കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top