മലപ്പുറം> ജില്ലയിൽ പലയിടത്തും വോട്ടിങ്ങ് യന്ത്രങ്ങൾ തകരാറിലായത് പോളിങ്ങിനെ ബാധിച്ചു. പലയിടത്തും മണിക്കൂറുകൾ വൈകിയാണ് പോളിങ് പുനരാരംഭിച്ചത്.
പെരിന്തൽമണ്ണ മങ്കടത്തിലെ അങ്ങാടിപ്പുറം തരകൻ സ്ക്കൂളിൽ വോട്ടിംഗ് മെഷിൻ തകരാറിലായി..മങ്കട മണ്ഡലത്തിൽ 140 ആം ബൂത്തിൽ മെഷിൻ മാറ്റിയ ശേഷം പോളിങ്ങ് പുനരാരംഭിച്ചു. മങ്കടയിലെ വെങ്ങാട് പഞ്ചായത്ത് ഓഫീസിനു സമീപം ദാറുൽ ഉലൂം മദ്രസയിലെ ബൂത്ത്164 A യിൽ വോട്ടിങ്ങ് മഷിനിൽ സമയം കാണാക്കാത്തതിനാൽ പോളിങ്ങ് നിർത്തിവെച്ചു.
മെഷിൻ മാറ്റിയതിന് ശേഷം വോട്ടിംഗ് തുടർന്നു. മേലാറ്റൂർചോലക്കുളം ടി.എം. ജേക്കബ് മെമ്മോറിയൽ സ്കൂളിലെ നാല് ബൂത്തുകളിലെ വോട്ടിട്ട് യന്ത്രം പണിമുടക്കി. അഞ്ച് ബൂത്തുകൾ സ്ഥാപിച്ചിരുന്നതിൽ ഒന്ന് മാത്രമാണ് പ്രവർത്തിച്ചത്. 3,3A, 4, 5, ബൂത്തുകളിലെ യന്ത്രമാണ് ഒരു മണിക്കൂറോളം തകരാറിയിലായത്. വെട്ടത്തൂർ എ യു പി എസ് 36 A വോട്ടിംഗ് യന്ത്രം തകരാറിലായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..