KeralaLatest NewsNews

പരിശ്രമം പാഴാകില്ല , നവകേരളം പടുത്തുയ‍ര്‍ത്തുക തന്നെ ചെയ്യുമെന്ന് പിണറായി വിജയൻ

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പ് പോളിങ് അവസാനിച്ചതിനു പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. ഉന്നതമായ ജനാധിപത്യബോധം ഉയര്‍ത്തിപ്പിടിച്ച എല്ലാവരെയും ഹൃദയപൂര്‍വം അഭിവാദ്യം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇടതുപക്ഷത്തോടൊപ്പം നിന്ന ബഹുഭൂരിപക്ഷം ജനാധിപത്യ വിശ്വാസികളോടു ഹാര്‍ദ്ദമായി നന്ദി പറയുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

Read Also : കോണ്‍ഗ്രസ്-സി.പി.എം സംഘര്‍ഷം ; കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു

ജനാധിപത്യ മൂല്യങ്ങളും വര്‍ഗീയ അവസരവാദ ആശയങ്ങളും തമ്മിലുള്ള പോരാട്ടമായിരുന്നു ഇത്തവണത്തെ തെരഞ്ഞെടുപ്പ് എന്നു മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. പ്രതിസന്ധികളെ ഒറ്റക്കെട്ടായാണ് കേരളം മറികടനനത്. കേരളത്തിൻ്റെ അഖണ്ഡതയും ഭിന്നതയുടെ രാഷ്ട്രീയവും തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു ഈ തെരഞ്ഞെടുപ്പ്. “നമ്മുടെ ഈ പരിശ്രമം പാഴാവുകയില്ലെന്ന് എനിയ്ക്കുറപ്പാണ്. സമത്വവും സാഹോദര്യവും സമൃദ്ധിയും കളിയാടുന്ന നവകേരളം നമ്മൾ പടുത്തുയർത്തും. ഇനിയും തോളോട് തോൾ ചേർന്ന് മുന്നോട്ടു പോകും.” മുഖ്യമന്ത്രി വ്യക്തമാക്കി.

ജനാധിപത്യത്തെ അർത്ഥവത്താക്കാൻ പ്രാപ്തരാക്കും വിധം അതിൻ്റെ സത്തയെ ഉൾക്കൊണ്ട നാടാണ് കേരളം. ഈ തെരഞ്ഞെടുപ്പിലും അതു…

Posted by Pinarayi Vijayan on Tuesday, April 6, 2021

Related Articles

Post Your Comments


Back to top button