KeralaLatest NewsNews

തളിപ്പറമ്പിൽ സമാധാനപരമായാണ് വോട്ടെടുപ്പ് നടക്കുന്നത്, കെ സുധാകരനെതിരെ എംവി ഗോവിന്ദൻ

കണ്ണൂർ : തളിപ്പറമ്പിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് കെ സുധാകരനെതിരെ സിപിഎം നേതാവും ഇടത് സ്ഥാനാർത്ഥിയുമായ എം വി ഗോവിന്ദൻ മാസ്റ്റർ. തളിപറമ്പിൽ സമാധാനപരമായാണ് വോട്ടെടുപ്പ് നടക്കുന്നത്. കെ സുധാകരൻ ഉൾപ്പടെയുള്ളവർ ബോധപൂർവ്വം പ്രശ്നം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് പ്രവർത്തകരാണ് ചെറിയൂരിൽ സംഘർഷമുണ്ടാക്കിയത്. അവർ റിട്ടേണിംഗ് ഓഫീസറെയും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. തളിപ്പറമ്പിൽ വർഗ്ഗീയ ധ്രുവീകരണം നടത്താനാണ് യുഡിഎഫ് ശ്രമിച്ചതെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

Read Also :  പാവങ്ങളെ കൈപിടിച്ചുയർത്തിയവർക്കൊപ്പമാണ് അയ്യപ്പനെന്ന് പി കെ സജീവ്

അയ്യങ്കോലിൽ ഉണ്ടായ സംഘർഷവും ആസൂത്രിതമാണ്. പ്രശ്നമില്ലാത്തിടത്തും പ്രശ്നമുണ്ടാക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Related Articles

Post Your Comments


Back to top button