ന്യൂഡൽഹി
കോവിഡ് വാക്‌സിൻ സ്വീകരിച്ചശേഷം വാർത്താ ഏജൻസിയോട് പ്രതികരിക്കുന്നതിനിടെ അസഭ്യം പറഞ്ഞ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
വാക്‌സിൻ സ്വീകരിച്ചതിനെക്കുറിച്ച് സംസാരിച്ചു തുടങ്ങിയപ്പോൾ എഎൻഐ ലേഖകൻ ‘സർ, ഒരു നിമിഷം’ എന്ന് പറഞ്ഞതാണ് യോഗിയെ പ്രകോപിപ്പിച്ചത്. തുടർന്നായിരുന്നു ഹിന്ദിയില്‍ പച്ചത്തെറി. ലൈവ് സംപ്രേഷണമായതിനാൽ എഡിറ്റ് ചെയ്‌ത് ഒഴിവാക്കാൻ എഎൻഐയ്‌ക്കായില്ല. വീഡിയോ വൈറലായതോടെ മോർഫ് ചെയ്‌തതാണെന്ന അവകാശവാദവുമായി മുഖ്യമന്ത്രിയുടെ ഓഫീസ് എത്തി. എഎൻഐയും മറ്റൊരു വീഡിയോ ഷൂട്ട് ചെയ്‌ത് വീണ്ടും സംപ്രേഷണം ചെയ്‌തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..