കോഴിക്കോട് > ജമാഅത്തെ ഇസ്ലാമി മുൻ സംസ്ഥാന അമീറും അഖിലേന്ത്യ ഉപാധ്യക്ഷനുമായ പ്രൊഫ. കെ എ സിദ്ദീഖ് ഹസൻ (76)നിര്യാതനായി. ഖബറക്കം ചൊവ്വാഴ്‌ച രാത്രി എട്ടിന്. മാധ്യമം ദിനപത്രം, വാരിക എന്നിവ പ്രസിദ്ധീകരിക്കുന്ന ഐഡിയല്‍ പബ്ലിക്കേഷൻ ട്രസ്‌റ്റിന്റെ സ്ഥാപക സെക്രട്ടറിയായിരുന്നു. പ്രബോധനം വാരിക പത്രാധിപർ, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട് പ്രസിദ്ധീകരിച്ച ഇസ്ലാം ദർശനത്തിന്റെ എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യാ അസിസ്റ്റൻറ് അമീറും 1990 മുതല്‍2005 വരെ നാലു തവണ ജമാഅത്തെ ഇസ്ലാമി കേരള അമീറായിരുന്നു.ഭാര്യ: വി കെ സുബൈദ. മക്കൾ: ഫസലുർറഹ്മാൻ, സാബിറ, ഷറഫുദ്ദീൻ, അനീസുർറഹ്മാൻ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..