KeralaLatest NewsNews

‘ദൈവങ്ങൾക്ക് വോട്ടുണ്ടായിരുന്നെങ്കിൽ എല്‍ഡിഎഫിന് ചെയ്തേനെ’, നൂറിലധികം സീറ്റിൽ തുടര്‍ഭരണം ഉറപ്പ്; കോടിയേരി

കണ്ണൂർ : എല്‍ഡിഎഫ് 100 ലധികം സീറ്റുകള്‍ നേടി അധികാരത്തില്‍ വരുമെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍. ഇത്തവണ ചരിത്രവിജയമാണ് ഇടത് മുന്നണിക്ക് ലഭിക്കുക. എല്ലാ ജില്ലകളിലും എൽഡിഎഫിന് അനുകൂലമായ മാറ്റമാണ് കാണുന്നതെന്നും മുൻ കാലങ്ങളിൽ ഇടതിനോട് അനൂകൂല നിലപാട് പ്രകടിപ്പിക്കാത്തിടങ്ങളും ഇത്തവണ ഇടതിനൊപ്പമാണെന്നും കോടിയേരി കൂട്ടിച്ചേർത്തു.

‘എല്ലാ മത വിശ്വാസികളും സുരക്ഷിതത്വം ഉറപ്പ് വരുത്തിയത് ഇടതുപക്ഷ സർക്കാരാണ്. ദൈവങ്ങൾക്ക് വോട്ടുണ്ടായിരുന്നെങ്കിൽ ഇത്തവണ എല്ലാവോട്ടും ഇടത് പക്ഷത്തിനാകുമായിരുന്നു. ശബരിമലയിൽ ഏറ്റവും കൂടുതൽ വികസനം നടത്തി. വിശ്വാസികൾ കൂട്ടത്തോടെ ഇടത് പക്ഷത്തിന് വോട്ട് ചെയ്യാനെത്തുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

Read Also  :  വ്യാജ പേരിൽ വിവാഹം കഴിച്ചു വഞ്ചിച്ചു , ഗർഭിണിയായ ഭാര്യയുടെ പരാതിയിൽ ലവ് ജിഹാദ് നിയമപ്രകാരം അറസ്റ്റ്

നേമത്ത് ഇത്തവണ ബിജെപി അധികാരത്തില്‍ വരില്ല. ബിജെപിയുമായും ജമാഅത്തെ ഇസ്‌ലാമിയുമായും നീക്കുപോക്കില്ലെന്നും കോടിയേരി വ്യക്തമാക്കി.

 

Related Articles

Post Your Comments


Back to top button