KeralaLatest NewsNews

വിഎസിനും ഭാര്യയ്ക്കും വോട്ട് ചെയ്യാൻ കഴിഞ്ഞില്ല

തിരുവനന്തപുരം: ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ വിഎസ് അച്യുതാനന്ദനും ഭാര്യ വസുമതിയ്ക്കും വോട്ട് ചെയ്യാൻ കഴിഞ്ഞില്ല. പ്രായാധിക്യത്തെ തുടർന്നുള്ള അവശതകൾ കാരണം വീട്ടിൽ വിശ്രമത്തിലാണ് വിഎസ്. യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യത്തിലാണ് വോട്ട് ഒഴിവാക്കേണ്ടി വന്നത്. പുന്നപ്ര പറവൂർ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലെ 86 എ ബൂത്തിലാണ് വിഎസിനും കുടുംബത്തിനും വോട്ടുള്ളത്.

Read Also: നിയമസഭാ തെരഞ്ഞെടുപ്പ്; എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്ന് കേരള ജനതയോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി

80 വയസ് പിന്നിട്ടവർക്ക് പോസ്റ്റൽ വോട്ട് സൗകര്യം ഉണ്ടായിരുന്നെങ്കിലും അത് ഉപയോഗപ്പെടുത്താൻ വിഎസിന് കഴിഞ്ഞില്ല. എൺപത് വയസിന് മുകളിലുള്ള വോട്ടർമാർക്ക് പോസ്റ്റൽ ബാലറ്റ് സൗകര്യം കിട്ടണമെങ്കിൽ അതാത് മണ്ഡലത്തിൽ തന്നെ താമസിക്കണമെന്ന നിബന്ധന ഉണ്ട്. തിരുവനന്തപുരത്ത് മകന്റെ വീട്ടിലാണ് വിഎസ് നിലവിൽ താമസിക്കുന്നത്.

അതേസമയം വി എസിന്റെ മകൻ വി എ അരുൺ കുമാറും കുടുംബവും പുന്നപ്ര പറവൂർ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലെത്തി വോട്ട് രേഖപ്പെടുത്തി.

Read Also: കേരളത്തിലെ ഒരു വിശ്വാസി പോലും മുഖ്യമന്ത്രിയുടെ വാക്കുകൾ വിശ്വസിക്കില്ല; രൂക്ഷ പ്രതികരണവുമായി ഉമ്മൻ ചാണ്ടി

Related Articles

Post Your Comments


Back to top button