KeralaLatest NewsNews

‌കേരളത്തിൽ എൻഡിഎ കാലുറപ്പിക്കുന്ന വിധിയെഴുത്താണ് ഇന്ന് നടക്കുന്നത്, രണ്ട് മണ്ഡലങ്ങളിലും താൻ ജയിക്കുമെന്ന് കെ സുരേന്ദ്രൻ

കോഴിക്കോട് : ‌കേരളത്തിൽ എൻഡിഎ കാലുറപ്പിക്കുന്ന വിധിയെഴുത്താണ് ഇന്ന് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സംസ്ഥാനത്ത് എൻഡിഎ വൻ മുന്നേറ്റമുണ്ടാക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു .നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളിലും താൻ ജയിക്കുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി. കോഴിക്കോട് മൊടക്കല്ലൂർ യു.പി സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തിയതിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

35 സീറ്റ് കിട്ടിയാൽ ബിജെപി കേരളം ഭരിക്കും. ഇത്തവണ ഇരു മുന്നണികൾക്കും തെരഞ്ഞെടുപ്പിൽ തകർച്ച നേരിടും. മൂന്നാം ബദലിനായി കേരളത്തിലെ വോട്ടർമാർ വോട്ട് രേഖപ്പെടുത്തുമെന്നും സുരേന്ദ്രൻ പറഞ്ഞു.

Read Also  :  ഒന്നാമനായി ഇ. ശ്രീധരൻ; വലിയ ഭൂരിപക്ഷം ലഭിക്കുമെന്ന് മെട്രോമാൻ

സംസ്ഥാനത്തെ പല മണ്ഡലങ്ങളിലും എൽഡിഎഫും യുഡിഎഫും പരസ്പരം പിന്തുണ തേടുകയാണ്. ഇത്രയും ലജ്ജാകരമായ സാഹചര്യം ഇതിന് മുൻപ് കേരളത്തിലുണ്ടായിട്ടില്ല. എൻഡിഎയുടെ വളർച്ചയാണ് ഇതൊക്കെ സൂചിപ്പിക്കുന്നതെന്നും സുരേന്ദ്രൻ കൂട്ടിചേർത്തു.

Related Articles

Post Your Comments


Back to top button