KeralaLatest News

ആറന്മുളയില്‍ വോട്ട് ചെയ്യാനെത്തിയ വൃദ്ധന്‍ കുഴഞ്ഞുവീണു മരിച്ചു

സംസ്ഥാനത്ത് കൊവിഡ് വ്യാപനം ശക്തമാകും എന്ന മുന്നറിയിപ്പുള്ളതിനാല്‍ കൊവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിച്ചാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്.

ആറന്മുള : ആറന്മുളയില്‍ വോട്ട് രേഖപ്പെടുത്താനെത്തിയ വൃദ്ധന്‍ കുഴഞ്ഞുവീണു മരിച്ചു. ഗോപിനാഥ കുറുപ്പ്(65) ആണ് മരിച്ചത്. രാവിലെ മുതല്‍ സംസ്ഥാനത്ത് കനത്ത പോളിംഗാണ് രേഖപ്പെടുത്തുന്നത്. പോളിംഗ് തുടങ്ങി ആദ്യമൂന്ന് മണിക്കൂര്‍ അടുക്കുമ്പോള്‍ തന്നെ 17.2 ശതമാനം പേര്‍ വോട്ടവകാശം വിനിയോഗിച്ചതായാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന വിവരങ്ങളില്‍ നിന്നും ലഭ്യമാകുന്നത്.

read also: വാളയാറിൽ പെൺകുട്ടികൾക്ക് നേരെ അതിക്രമം നടക്കുന്നത് മാതാവിന് അറിയാമായിരുന്നു, തടഞ്ഞില്ല: അഡ്വ. ഹരീഷ് വാസുദേവൻ

പാലക്കാട്, കൊല്ലംജില്ലകളിലാണ് കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം വിവിധ സ്ഥലങ്ങളില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലായതായും റിപ്പോര്‍ട്ടുകളുണ്ട്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം ശക്തമാകും എന്ന മുന്നറിയിപ്പുള്ളതിനാല്‍ കൊവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിച്ചാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്.

Related Articles

Post Your Comments


Back to top button