Latest NewsNewsIndiaCrime

നായയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ 65കാരന്‍ അറസ്റ്റിൽ

മുംബൈ: മഹാരാഷ്ട്രയില്‍ നായയെ മാസങ്ങളോളം പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ 65കാരന്‍ അറസ്റ്റില്‍. സിസിടിവിയുടെ സഹായത്തോടെ തെളിവുകള്‍ ശേഖരിച്ചാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

പുനെ ജില്ലയിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്. ജനവാസ കേന്ദ്രത്തിലെ പാര്‍ക്കിംഗ് ഏരിയയിലാണ് നായയെ 65കാരന്‍ പീഡനത്തിന് ഇരയാക്കിയത്. നായയെ പീഡിപ്പിക്കുന്നതായുള്ള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മൃഗസംരക്ഷണ രംഗത്തുള്ള സന്നദ്ധ സംഘടനയാണ് സിസിടിവി ക്യാമറ സ്ഥാപിക്കാന്‍ തീരുമാനിക്കുകയുണ്ടായി.

ഒക്ടോബര്‍ മുതല്‍ 65കാരന്‍ നായയെ പീഡനത്തിന് ഇരയാക്കിയതായി സന്നദ്ധ സംഘടന പറയുകയുണ്ടായി. തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ പ്രതിക്കെതിരെയുള്ള കേസ് നിലനില്‍ക്കൂ എന്ന് തിരിച്ചറിഞ്ഞാണ് സിസിടിവി ക്യാമറ സ്ഥാപിക്കാന്‍ തീരുമാനിച്ചതെന്ന് സന്നദ്ധ സംഘടന പ്രസിഡന്റ് നേഹ പറഞ്ഞു.

സംഭവദിവസം പ്രതി നായയുടെ അരികിലേക്ക് പോയി. നായയെ എടുത്ത് പാര്‍ക്കിങ് ഏരിയയിലെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് പോകുന്നത് വീഡിയോയില്‍ വ്യക്തമാണെന്നും സന്നദ്ധ സംഘടന പറയുകയുണ്ടായി. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു ഉണ്ടായത്. പ്രകൃതിവിരുദ്ധ പീഡനം ചുമത്തിയാണ് 65കാരനെതിരെ പൊലീസ് കേസെടുത്തത്.

Related Articles

Post Your Comments


Back to top button