Latest NewsNewsIndia

മാധ്‌വി ഹിദ്‌മ എന്ന ‘നരകാസുരനെ’ തേടി സൈന്യം, 24 ജവാന്മാരുടെ ജീവന് കണക്ക് തീർക്കും; 45 ലക്ഷം തലയ്ക്ക് വിലയുള്ള ഹിദ്മ

ഹിദ്മയുടെ നാളുകള്‍ എണ്ണപ്പെട്ടെന്ന ശപഥമെടുത്ത് സിആര്‍പിഎഫ്

റായ്‌പൂര്‍: മാധ്‌വി ഹിദ്‌മ എന്ന കൊടുംക്രൂരനായ മാവോയിസ്‌റ്റ് തലവനെ പിടിക്കാനുള്ള യാത്രയിലാണ് 24 ജവാന്മാരെ രാജ്യത്തിന് നഷ്ടമായത്. മാവോവാദികളുടെ ഏറ്റുമുട്ടലിൽ 24 സൈനികരാണ് വീരമൃതു വരിച്ചത്. നാലു വലയത്തിലുള്ള സുരക്ഷാസംഘത്തിന്റെ നടുവിലാണ് ഹിദ്മയെന്ന നരകാസുരൻ്റെ യാത്ര.

ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ റോക്കറ്റ് ലോഞ്ചറുകളും തോക്കുകളും മൊബൈല്‍ ജാമറുമായി 250 പേരുള്ള ആദ്യ സംഘം. പിന്നീട് 500 മീറ്റര്‍ ചുറ്റളവില്‍ മറ്റൊരു സംഘം. 200 മീറ്റര്‍ ചുറ്റളവില്‍ മൂന്നാമത്തെ സംഘവും അതുകഴിഞ്ഞ് നാലാമത്തെ സംഘവും. നാലാമത്തെ സംഘത്തിലാണ് മാധ്‌വി ഹിദ്‌മ ഉണ്ടാവുക. മാവോവാദികളുടെ ആക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്മാരുടെ ജീവന് കണക്ക് തീർക്കാൻ സൈന്യമൊരുങ്ങിക്കഴിഞ്ഞു.

ഛത്തീസ്ഗഢിലെ മാവോയിസ്‌റ്റ് കോട്ട തകര്‍ന്നുവീഴണമെങ്കിൽ ഹിദ്മയെ പിടികൂടിയാൽ മതി. ഈ ഉത്തമബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാസേന ആക്രമണത്തിന് ഇറങ്ങിയത്. മാവോവാദികളുടെ ക്രൂരകൃത്യങ്ങളാൽ പൊറുതിമുട്ടിയ ഗ്രാമവാസികളാണ് എപ്പോഴും വിവരം സൈന്യത്തെ അറിയിക്കുന്നത്. ഹിദ്മയെ പിടിച്ചുകെട്ടിയിട്ടേ തിരിച്ചുള്ളുവെന്ന ദൃഢനിശ്ചയത്തിലാണ് സി ആർ പി എഫ്.

Also Read:പരിക്ക്; ആന്റണി മാർഷ്യലിന് ലീഗിലെ ബാക്കി മത്സരങ്ങൾ നഷ്ടമാകും

ഛത്തീസ്ഗഢ് കണ്ട ഏറ്റവും ക്രൂരനായ മാവോയിസ്‌റ്റ് നേതാവാണ് മാധ്‌വി ഹിദ്‌മ. മെലിഞ്ഞുണങ്ങിയ പ്രകൃതത്തോടു കൂടിയുള്ള ഹിദ്മയുടെ ഒരു പഴയ ഫോട്ടോ മാത്രമാണ് ഇപ്പോഴും സൈന്യത്തിൻ്റെ കൈവശമുള്ളത്. ഹിദ്മ ഇപ്പോൾ എങ്ങനെയിരിക്കുമെന്ന് സൈന്യത്തിനോ പൊലീസിനോ അറിയില്ല. ഛത്തീസ്ഗഡിലെ ഇപ്പോഴത്തെ പേടിസ്വപ്‌നമാണ് പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ലാ ആര്‍മി (പിഎല്‍ജിഎ)യുടെ ഏരിയ കമാന്‍ഡര്‍ ആയ ഹിദ്‌മ.

2013ൽ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളടക്കം 25 പേരെയാണ് ഹിദ്‌മ കൊലപ്പെടുത്തിയത്. പിന്നീട് 2017ല്‍ 24 സിആര്‍പിഎഫ് ജവാന്മാരെ കൊലപ്പെടുത്തിയതിന് പിന്നിലും ഹിദ്‌മ തന്നെ. ചോരക്കൊതിയനായ നരകാസുരനെന്നാണ് ഹിദ്മയെ എല്ലാവരും വിളിക്കുന്നത്. 26 ആക്രമങ്ങളുടെ ആസൂത്രകനായ ഹിദ്‌മയ‌ുടെ തലയ‌്ക്ക് സര്‍ക്കാറിട്ടിരിക്കുന്ന വില 45 ലക്ഷമാണ്.

തന്റെയോ സംഘാംഗങ്ങളുടെയോ എന്തെങ്കിലുമൊരു ചെറിയ വിവരമെങ്കിലും കൈമാറുന്നവരുടെ തല വെട്ടിയേക്കാനാണ് ഹിദ്‌മയുടെ ഉത്തരവ്. ആറ് മാസത്തിനിടെ 30 ഗ്രാമീണരെയാണ് മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തിയത്.

Related Articles

Post Your Comments


Back to top button