Advertisement
KeralaLatest News

‘ദേശവിരുദ്ധ ശക്തികളിൽ നിന്ന് ഫണ്ട് കൈപ്പറ്റി ബിജെപിക്ക് നേരെ SDPI ആക്രമണം’ തെരഞ്ഞെടുപ്പ് നിരീക്ഷകന് പരാതി

ജനാധിപത്യത്തിന് ഭീഷണിയായിരിക്കുന്ന എസ്ഡിപിഐ, സിപിഎം ക്രിമിനലുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പരാതി

Advertisement

തിരുവനന്തപുരം: വിവിധ സ്ഥലങ്ങളിലെ ബിജെപി പ്രവര്‍ത്തകരെ ക്രൂരമായി ആക്രമിച്ച എസ്ഡിപിഐ, സിപിഎം ക്രിമിനലുകള്‍ക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍ തെരഞ്ഞെടുപ്പ് നിരീക്ഷകന് പരാതി നല്‍കി. നിരീക്ഷകന്‍ രാമകൃഷ്ണറാവുവിനാണ് പരാതി നല്‍കിയത്.

കരുനാഗപ്പള്ളിയിലുണ്ടായ എസ്ഡിപിഐ ആക്രമണത്തില്‍ പഞ്ചായത്തംഗം അജേഷ്, മഹേഷ്, രാജേഷ് എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവര്‍ മൂവരും ചികിത്സയിലാണ്. പ്രദേശത്ത് ബിജെപിക്ക് വര്‍ധിച്ചുവരുന്ന പൊതുസമ്മതിയിലും ജനപിന്തുണയിലും പരിഭ്രാന്തരായാണ് എസ്ഡിപിഐ സംഘം ആക്രമണം നടത്തിയത്. ഇവര്‍ക്ക് ദേശവിരുദ്ധ ശക്തികളില്‍ നിന്ന് പണവും ആയുധവും മറ്റ് സഹായങ്ങളും ലഭിക്കുന്നുണ്ട്. നിരന്തരം പരാതികള്‍ നല്‍കിയിട്ടും പോലീസ് ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നില്ലെന്നും ജോര്‍ജ് കുര്യന്‍ തന്റെ പരാതിയില്‍ വ്യക്തമാക്കുന്നു.

ആറ്റിങ്ങലിനടുത്ത് വക്കത്ത് പരാജയഭീതി പൂണ്ട സിപിഎമ്മുകാരാണ് ബിജെപി വനിതാ പ്രവര്‍ത്തകര്‍ അടക്കമുള്ളവരെ ആക്രമിച്ചത്. വക്കം സ്വദേശി സിജിത്തിനും കുഞ്ചാംവിളാകം പഞ്ചായത്തംഗം ലാലി, പ്രവര്‍ത്തക റാണി എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇതിനെതിരെയും കടയ്ക്കാവൂര്‍ പോലീസില്‍ പരാതി നല്‍കി. ജനാധിപത്യത്തിന് ഭീഷണിയായിരിക്കുന്ന എസ്ഡിപിഐ, സിപിഎം ക്രിമിനലുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ജോര്‍ജ് കുര്യന്‍ പരാതിയില്‍ ആവശ്യപ്പെട്ടു.

Related Articles

Post Your Comments


Back to top button