താനൂർ> കേരള സർക്കാർ സാമൂഹ്യ ക്ഷേമ പെൻഷൻ വിതരണം നടത്തുന്നത് മുസ്ലിംലീഗ് പ്രവർത്തകർ തടഞ്ഞ് ബാഗ് തട്ടിപ്പറിച്ച് പണം കവർന്നു. ഒഴൂർ പെരിഞ്ചേരിയിൽ വച്ചാണ് സംഭവം. ഒഴൂർ സർവീസ് സഹകരണ ബാങ്ക് താത്കാലിക സെയിൽസ്മാനായിരുന്ന ജയചന്ദ്രൻ പെൻഷൻ വിതരണം നടത്തുന്നതിനിടയിലാണ് മുസ്ലിം ലീഗ് പ്രവർത്തകരായ മണ്ണിൽ നാസർ, പറപ്പാറ ജാഫറലി, വെടിപുരക്കൽ അബ്ബാസ്, പറപ്പാറ നാടമ്പാടി ഉമ്മർ എന്നിവരടങ്ങുന്ന സംഘം ആക്രോശിച്ച് എത്തിയത്.
ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതോടൊപ്പം ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് പണമടങ്ങിയ ബാഗ് തട്ടിപ്പറച്ച് 11300 രൂപ കവരുകയും ചെയ്തു. മാത്രമല്ല ഇനി പെൻഷൻ വിതരണം ചെയ്താൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. സംഭവത്തിൽ ബാങ്ക് പ്രസിഡന്റ് കെടിഎസ് ബാബു താനൂർ ഡിവൈഎസ്പി എം ഐ ഷാജിക്ക് പരാതി നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..