Advertisement
KeralaLatest NewsNews

‘പട്ടിക്കും പൂച്ചക്കും വരെ ഭക്ഷണം കൊടുത്ത നേതാവ്’; മുഖ്യമന്ത്രിയെ പുകഴ്ത്തി ഇന്ദ്രൻസും ഹരിശ്രീ അശോകനും

എൽ ഡി എഫിന് തുടർഭരണം ഉറപ്പെന്ന് ഹരിശ്രീ അശോകനും ഇന്ദ്രൻസും

Advertisement

കണ്ണൂര്‍: ധര്‍മ്മടത്ത് താരസമ്പന്നമായ മുഖ്യമന്ത്രി പിണറായി വിജയൻ്റെ റോഡ് ഷോയിലൂടെയാണ് സിപിഎം തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിപ്പിച്ചത്. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജനൊപ്പമുള്ള റോഡ് ഷോയിൽ നടന്മാരായ ഇന്ദ്രന്‍സ്, ഹരിശ്രീ അശോകന്‍ ഉള്‍പ്പടെയുള്ള താരങ്ങളും പങ്കെടുത്തിരുന്നു. കേരളം മുമ്പെങ്ങും കണ്ടിട്ടില്ലാത്ത കെടുതിയിലൂടെ കടന്ന പോയിക്കൊണ്ടിരിക്കുന്ന കാലത്ത് ഒരു കാരണവരെ പോലെ നിന്ന് കാര്യങ്ങള്‍ അന്വേഷിച്ചയാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് നടന്‍ ഇന്ദ്രന്‍സ് വ്യക്തമാക്കി.

Also Read:‘ബിന്ദു അമ്മിണിയെ ഒലത്താൻ വരുമ്പോൾ ഒന്ന് ശ്രദ്ധിക്കണ്ടേ? താങ്കൾ സംഘപരിവാറിന്റെ ആൾ’; ജയശങ്കറിനെതിരെ ബിന്ദു അമ്മിണി

പ്രളയവും ദുരന്തങ്ങളും വന്ന് പോയപ്പോള്‍ എന്തു ചെയ്യുമെന്നറിയാതെ പകച്ചു നിന്ന സമയത്ത് നമ്മളെല്ലാം അന്നം കഴിക്കുന്നുണ്ടോ, നമുക്ക് വസ്ത്രമുണ്ടോ എന്ന് അന്വേഷിക്കുന്നതിനൊപ്പം കാവുകളിലെ കുരങ്ങന്മാരും വഴിയരികിലെ പട്ടിയും പൂച്ചയും വരെ ഭക്ഷണം കഴിച്ചോ എന്ന് അന്വേഷിച്ച ഒരു നേതാവ് നമുക്ക് ഉണ്ടായിരുന്നുവെന്ന് ഇന്ദ്രൻസ് കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ ധർമ്മടത്ത് നടന്ന റോഡ്‌ഷോയുടെ സമാപന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്‍.ഡി.എഫ് സര്‍ക്കാര്‍ തുടര്‍ഭരണത്തിന് അര്‍ഹരാണെന്ന് നടന്‍ ഹരിശ്രീ അശോകനും പറഞ്ഞു. ഇനി ഭരിക്കാന്‍ പോകുന്ന അഞ്ചുവര്‍ഷം ഇതിന്റെ പത്തിരട്ടി വികസനം ആണ് നടപ്പാക്കാന്‍ പോകുന്നതെന്നും അതിനുള്ള തയ്യാറെടുപ്പുകള്‍ അണിയറയിൽ നടപ്പാക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Post Your Comments


Back to top button