Advertisement
CricketLatest NewsNewsSports

ഒടുവിൽ മോയിൻ അലിയുടെ ആവശ്യം അംഗീകരിച്ച് സിഎസ്കെ

Advertisement

ഐപിഎൽ പതിനാലാം സീസണിൽ ടീം ജേഴ്സിയിൽ നിന്ന് മദ്യക്കമ്പനിയുടെ മുദ്ര നീക്കം ചെയ്യണമെന്ന ഇംഗ്ലീഷ് ക്രിക്കറ്റ‌ർ മോയിൻ അലിയുടെ ആവശ്യം അംഗീകരിച്ച് ചെന്നൈ സൂപ്പർ കിങ്‌സ്. ചെന്നൈ കേന്ദ്രീകരിച്ചുള്ള ഒരു ഡിസ്റ്റലറിയുടെ ലോഗോയാണ് ടീമിന്റെ ജേഴ്സിലുള്ളത്. ലഹരിവസ്തുക്കളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങളിൽ അഭിനയിക്കുകയോ ലോഗോയുള്ള കിറ്റുകൾ ഉപയോഗിക്കുകയോ ചെയ്യില്ല എന്ന നിലപട് മോയിൻ അലി സ്വീകരിക്കുന്നത് ഇതാദ്യമല്ല.

ഇംഗ്ലീഷ് ടീമിലും ആഭ്യന്തര ക്രിക്കറ്റിലും വിദേശ ടി20 ലീഗുകളിലും ഈ നിലപാട് താരം സ്വീകരിച്ചിരുന്നു. ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംല, അഫ്ഗാന്റെ റാഷിദ് ഖാൻ തുടങ്ങിയ പ്രമുഖ താരങ്ങളും സമാന നിലപാട് മുമ്പ് സ്വീകരിച്ചിട്ടുണ്ട്. ഇക്കുറി താര ലേലത്തിൽ ഏഴ് കോടി രൂപയ്ക്കാണ് അലിയെ ചെന്നൈ സൂപ്പർ കിങ്‌സ് സ്വന്തമാക്കിയത്.

Related Articles

Post Your Comments


Back to top button