06 April Tuesday
പിഎസ്‌സി 
നിയമനടപടിക്ക്‌

കെഎഎസ് ഉത്തരക്കടലാസ് വാർത്ത അടിസ്ഥാനരഹിതം : പിഎസ്‌സി

വെബ് ഡെസ്‌ക്‌Updated: Monday Apr 5, 2021


തിരുവനന്തപുരം
കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ്‌ ഓഫീസർ പരീക്ഷയുടെ ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ടെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന്‌ പിഎസ്‌സി.

ഉത്തരക്കടലാസുകൾ മൂല്യനിർണയത്തിന്‌ സ്കാൻ ചെയ്യുന്നത് ഓൺ സ്‌ക്രീൻ മാർക്കിങ്ങിന് വേണ്ടിയുള്ള താൽക്കാലിക സംവിധാനം മാത്രമാണ്. ഉത്തരക്കടലാസുകളോ സ്കാൻചെയ്ത രേഖകളോ മാർക്കോ സെർവറിൽനിന്ന് നഷ്ടപ്പെട്ടിട്ടില്ല. ഇവ സുരക്ഷിതമാണ്‌. ഉദ്യോഗാർഥികളെ ആശങ്കയിലാഴ്‌ത്തുകയെന്ന ലക്ഷ്യത്തോടെയാണ്‌ ഈ വാർത്ത.

അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചശേഷം അപേക്ഷിക്കുന്ന ഉദ്യോഗാർഥികൾക്ക്‌ മാർക്കും ഉത്തരക്കടലാസിന്റെ പകർപ്പും ലഭ്യമാക്കും. കെഎഎസ് യാഥാർഥ്യമാകുന്നതിൽ വിറളിപൂണ്ടവരാണ് നിരന്തരം കള്ളക്കഥകൾ മെനയുന്നതെന്ന്‌ പിഎസ്‌സി വാർത്താക്കുറിപ്പിൽ പറഞ്ഞു.

പിഎസ്‌സി 
നിയമനടപടിക്ക്‌
കെഎഎസ്‌ പരീക്ഷയുടെ ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ടെന്ന്‌ വ്യാജവാർത്ത സൃഷ്ടിച്ചവർക്കെതിരെ പിഎസ്‌സി നിയമനടപടിക്ക്‌. പിഎസ്‌സിക്കെതിരെ തുടർച്ചയായി തെറ്റായ വാർത്തകൾ സൃഷ്ടിക്കുന്ന മാധ്യമത്തിനെതിരെ പിഎസ്‌സി സെക്രട്ടറി പൊലീസിൽ പരാതി നൽകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top