Advertisement
Latest NewsNewsFootballSports

വംശീയ അധിക്ഷേപം; വലൻസിയ താരങ്ങൾ മൈതാനം വിട്ടു

Advertisement

വംശീയ അധിക്ഷേപത്തിൽ നാടകീയ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ച് ഫുട്ബോൾ മൈതാനം. ലാ ലീഗയിൽ വലൻസിയ-കാഡിയ മത്സരത്തിനിടെയാണ് സംഭവം. വലൻസിയ താരം മുക്താർ ദിയഖബിയെ കാഡിയയുടെ യുവാൻ കാലോ വംശീയമായി അധിക്ഷേപിച്ചെന്നാണ് ആരോപണം. സംഭവത്തെ തുടർന്ന് വലൻസിയ താരങ്ങൾ 32-ാം മിനുട്ടിൽ മൈതാനം വിട്ടു. കളിക്കാർക്ക് പുറമെ ടീമിന്റെ മുഴുവൻ അംഗങ്ങളും പ്രതിഷേധത്തിന്റെ ഭാഗമായി.

അല്പസമയങ്ങൾക്ക് ശേഷം മത്സരം പുനരാരംഭിച്ചപ്പോൾ ദിയഖബിയെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്തു. എന്നാൽ യുവാൻ കാലോ കളിക്കളത്തിൽ തുടരുകയും മൈതാനത്തെ സംഘർഷത്തെ തുടർന്ന് ഇരു കളിക്കാർക്കും മഞ്ഞ കാർഡ് ലഭിച്ചിരുന്നു.

 

Related Articles

Post Your Comments


Back to top button