Latest NewsIndia

ഛത്തീസ്ഗഢ് മാവോയിസ്റ്റ് ആക്രമണം; കേന്ദ്രത്തെ കുറ്റപ്പെടുത്തി രാഹുല്‍ ഗാന്ധി

ഓപ്പറേഷന്‍ അപൂര്‍ണവും വ്യക്തമായ ആസൂത്രണം ഇല്ലാത്തതും ആയിരുന്നുവെന്നും രാഹുല്‍ വിമര്‍ശിച്ചു.

ന്യൂഡൽഹി :ഛത്തീസ്ഗഢ് മാവോയിസ്റ്റ് ആക്രമണത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഛത്തീസ്ഗഢില്‍ സംഭവിച്ചത് ഇന്റ്‌ലിന്‍സ് വീഴ്ചയാണ്. ഓപ്പറേഷന്‍ അപൂര്‍ണവും വ്യക്തമായ ആസൂത്രണം ഇല്ലാത്തതും ആയിരുന്നുവെന്നും രാഹുല്‍ വിമര്‍ശിച്ചു.

രാഹുൽ ഗാന്ധിക്ക് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസും വിമര്‍ശനവുമായി രംഗത്തെത്തി. രാജ്യത്തെ സേനയുടെ സുരക്ഷ സുപ്രധാനമാണ്. ആഭ്യന്തരമന്ത്രിക്ക് ശ്രദ്ധ തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നോതാവ് ഡെറിക് ഒബ്രിയന്‍ വിമര്‍ശിച്ചു.

read also: ‘തക്കതായ മറുപടി നൽകും’ തെരഞ്ഞെടുപ്പ് പരിപാടികൾ റദ്ദാക്കി അമിത് ഷാ ഛത്തീസ്‌ഗഢില്‍

അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഛത്തിസ്ഗഢിലെത്തി. ജഗ്ദല്‍പൂരിലെത്തിയ അമിത് ഷാ പരിക്കേറ്റ സൈനികരെ സന്ദര്‍ശിക്കും. വീരമൃത്യു പ്രാപിച്ച ജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിക്കും. ഇതിനു തക്കതായ തിരിച്ചടി നൽകുമെന്ന് അമിത് ഷാ താക്കീത് നൽകി.

Related Articles

Post Your Comments


Back to top button