ചങ്ങനാശേരി> പ്രഭാത സവാരിയ്ക്കിടെ നിയന്ത്രണം വിട്ട കാർ ഇടിച്ച് കടയുടമ മരിച്ചു. കുരിശുംമൂട് വലിയ വീടൻ വീട്ടിൽ തോമസ് തങ്കമ്മ ദമ്പതികളുടെ മകൻ ജോർജ് തോമസ് (65, ചങ്ങനാശേരി വലിയ വീടൻ ഫോട്ടോസ്റ്റാറ്റ് ഷോപ്പ് ഉടമ) ആണ് മരിച്ചത്.
പുലർച്ചെ 5.20 ന് കുരിശുംമൂട് ജംഗ്ഷനിലായിരുന്നു അപകടം. ജോർജ് വീട്ടിലേയ്ക്ക് തിരികെ നടന്നു പോകവെ തെങ്ങണ ഭാഗത്തു നിന്നും വന്ന കാർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.
റോഡിലേയ്ക്ക് തലയിടിച്ചു വീണ ജോർജിനെ ഉടനെ ചെത്തിപ്പുഴ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചങ്ങനാശേരി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ: ജിജി . മക്കൾ: ജിസി, കാർത്തിക. മരുമക്കൾ: ബിബിൻ, സുബിൻ. സഹോദരങ്ങൾ: ജോസഫ്, റോസമ്മ, ലൈസമ്മ, ആൻ്റോച്ചൻ, സാലിമ്മ, ജെയിംസ്, ജോ , ജെസി, ജോജി. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംസ്കാരം പിന്നീട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..