Advertisement
CinemaMollywoodLatest NewsNewsEntertainment

‘മരണ വീട്ടിൽനിന്നും പിരിയുമ്പോൾ എല്ലാവരുടെയും വിഷമം എന്റെ തമാശ കേള്‍ക്കാന്‍ കഴിയില്ല എന്നായിരുന്നു’; സുരാജ്…

Advertisement

ഹാസ്യ കഥാപാത്രങ്ങള്‍ക്കൊപ്പം സീരിയസ് റോളുകളും ചെയ്ത് വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്ന് പലതവണ തെളിയിച്ച നടനാണ് സുരാജ് വെഞ്ഞാറമൂട്.

അഭിനയവുമായി ബന്ധപ്പെട്ട് തന്റെ കുട്ടിക്കാലത്തുണ്ടായ ഒരു അനുഭവം തുറന്ന് പറയുകയാണ് സുരാജ് വെഞ്ഞാറമൂട്. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോൾ വകയിലൊരു അമ്മൂമ്മ മരിച്ച്‌ ബന്ധുക്കളുടെയെല്ലാം കൂടെ കുറച്ചു ദിവസം ആ വീട്ടില്‍ തങ്ങേണ്ടി വന്നപ്പോള്‍ ഉണ്ടായ അനുഭവമാണ് സുരാജ് പറയുന്നത്.

‘രണ്ടു മൂന്നു നാള്‍ കഴിഞ്ഞപ്പോള്‍ വിഷമമെല്ലാം നീങ്ങി. സന്ധ്യകഴിയുന്നതോടെ ഉമ്മറത്ത് വലിയൊരു സദസ്സ് രൂപപ്പെടും. ബന്ധുക്കള്‍ക്കു മുന്നില്‍ ഞാനവതരിപ്പിക്കുന്ന കലാപരിപാടിയാണ് കൂട്ടത്തില്‍ പ്രധാനം. വല്യമ്മാവനെയും ചിറ്റപ്പനെയുമെല്ലാം അനുകരിച്ച്‌ കൈയടിനേടും. ഇവനൊരു ഭാവിയുണ്ട്. സ്റ്റേജില്‍ തിളങ്ങും മോനേ എന്നെല്ലാമുള്ള ബന്ധുക്കളുടെ അഭിനന്ദനങ്ങള്‍ ഇന്നും മനസ്സിലുണ്ട്. ചടങ്ങുകള്‍ കഴിഞ്ഞ് മരണവീട്ടില്‍ നിന്ന് പിരിഞ്ഞു പോവുമ്ബോള്‍ എല്ലാവരുടെയും വിഷമം എന്റെ തമാശ നമ്ബറുകള്‍ കേള്‍ക്കാന്‍ കഴിയില്ലല്ലോ എന്നായിരുന്നു,’ സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് സുരാജ് തന്റെ കുട്ടിക്കാല വിശേഷം പറഞ്ഞത്

Post Your Comments


Back to top button