05 April Monday

കേളി ഇടപെടൽ : കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ കൊല്ലം സ്വദേശിയെ നാട്ടിലെത്തിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Apr 5, 2021

യാത്രക്ക് മുൻപ് രാജു ശിവദാസൻ എയർപോർട്ടിൽ

റിയാദ് >  കെട്ടിടത്തിൽ നിന്നും വീണ് പരിക്കേറ്റ മലയാളിയെ കേളി കലാ സാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം പ്രവർത്തകരുടെ ഇടപെടലിൽ നാട്ടിലെത്തിച്ചു. കൊല്ലം ചാത്തന്നൂർ സ്വദേശിയായ രാജു ശിവദാസനാണ് മുസാമിയയിൽ വെച്ച് ജോലിക്കിടെ കെട്ടിടത്തിൽ നിന്നും വീണ് പരിക്കേറ്റത്. വീഴ്ചയിൽ നട്ടെല്ലിനും കാലിനും സാരമായി പരിക്കേറ്റ രാജു ശിവദാസൻ ഒരഴ്ചയിലധികം  ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

തുടർചികിത്സക്കായി നാട്ടിലേക്ക് പോകാൻ സഹായം ചെയ്യണമെന്ന് രാജുവിന്റെ സുഹൃത്തക്കൾ കേളിയോട് ആവശ്യപ്പെടുകയായിരുന്നു. അതു പ്രകാരം കേളിയുടെ മുസാമിയ ഏരിയ ജീവകാരുണ്യ വിഭാഗം പ്രവർത്തകർ ആവശ്യമായ യാത്രാരേഖകളും യാത്ര ചെയ്യാനുള്ള വീൽചെയറും ഒരുക്കി കൊടുക്കുകയും കഴിഞ്ഞ ദിവസത്തെ വിമാനത്തിൽ നാട്ടിലേക്ക് തിരിക്കുകയും ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top